കോൽക്കത്ത: "തൊട്ടുചേർന്നു’ നിന്നു എന്നു കുറ്റപ്പെടുത്തി കമിതാക്കളെ സഹയാത്രികർ മെട്രോ റെയിലിൽനിന്നു പുറത്താക്കി തല്ലിച്ചതച്ചു. കോൽക്കത്ത മെട്രോ റെയിലിലായിരുന്നു സംഭവം. [www.malabarflash.com]
തിങ്കളാഴ്ച രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു യുവതി ചുറ്റും കൂടി നിൽക്കുന്നവരിൽനിന്നു യുവാവിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. യുവാവിനെ ആളുകൾ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു.
രാത്രി പത്തോടെയാണ് കമിതാക്കൾ ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇവർ അടുത്തിടപഴകിയതിനെ തുടർന്നാണ് സഹയാത്രികർ ആക്രമണം നടത്തിയതെന്നു റിപ്പോർട്ടുകൾ പറയുന്നു. ഏതെങ്കിലും മുറിയിലോ ക്ലബ്ബിലോ പോയി ചെയ്യൂ എന്ന് ആക്രോശിച്ചാണ് സഹയാത്രികർ പാഞ്ഞടുത്തത്.
ട്രെയിൻ ഡും ഡും സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാർ കമിതാക്കളെ കോച്ചിൽനിന്നു തള്ളിപ്പുറത്താക്കി പുറത്തിട്ടു മർദിച്ചു. മധ്യവയസ്കരും വയോധികരുമാണ് മർദനത്തിനു നേതൃത്വം നൽകിയത്. മർദനത്തിന് ആളു കൂടിയതോടെ മറ്റു കോച്ചുകളിൽനിന്ന് യാത്രക്കാരെത്തിയാണ് കമിതാക്കളെ അക്രമികളിൽനിന്ന് രക്ഷിച്ചത്.
സംഭവത്തിൽ ഇതേവരെ ഒൗദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് മെട്രോ റെയിൽ അധികൃതർ അറിയിച്ചു.

No comments:
Post a Comment