കാഞ്ഞിരപ്പള്ളി: ബിരുദ വിദ്യാർഥിനി ജെസ്നയുടെ തിരോധാനത്തിൽ ഉൗർജിത അന്വേഷണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വൻ റാലി സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ നടന്ന മൗനജാഥയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.[www.malabarflash.com]
ജസ്റ്റീസ് ഫോർ ജെസ്ന എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ജാഥ. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഗ്രോട്ടോയിൽനിന്ന് ആരംഭിച്ച ജാഥ പേട്ടക്കവലയിൽ സമാപിച്ചു. ജെസ്നയെ കാണാതായി 40 ദിവസം കഴിഞ്ഞിട്ടും നടപടികളിൽ വേഗതയില്ലെന്നു കാട്ടി മനുഷ്യാവകാശ കമ്മീഷനു പരാതി നൽകുന്നതിനുള്ള ഒപ്പുശേഖരണവും ജാഥയുടെ ഭാഗമായി നടന്നു.
എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജയിംസ് ജോസഫിന്റെ മകളാണ് ജെസ്ന മരിയ. കഴിഞ്ഞ മാർച്ച് 22ന് രാവിലെയാണ് കുട്ടിയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാംവർഷ ബികോം വിദ്യാർഥിനിയാണ് ജെസ്ന.
കാണാതാകുന്ന ദിവസം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയൽക്കാർ കണ്ടിരുന്നു. പിന്നീട് അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയൽക്കാരോടു പറഞ്ഞശേഷം വീട്ടിൽനിന്നിറങ്ങി മുക്കൂട്ടുതറ ടൗണിൽ എത്തിയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ജെസ്നയിലേക്കു വെളിച്ചം വീശുന്ന തുന്പുകളൊന്നും ലഭിച്ചിട്ടുമില്ല.

No comments:
Post a Comment