തളിപ്പറമ്പ്: സൈപ്രസിലേക്ക് വിസ നൽകാമെന്നു പറഞ്ഞ് 10ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികൾ പിടിയിലായി. ഗൂഡല്ലൂർ മേലാവന്നിയൂർ ശ്രീകാന്ത് ബൽരാജ്(31), ഭാര്യ ശാന്തി പാർവതി(47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
തിരുമേനി സ്വദേശികളായ റിഥിൻ ജോൺ, ബൈജു എന്നിവരുടെ പരാതിയിൽ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ചെറുപുഴ എസ്ഐ സുകുമാരൻ ചെന്നൈയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.
സൈപ്രസിലേക്കുള്ള വിസ നൽകാമെന്നു പറഞ്ഞ് 2017 ഏപ്രിലിൽ ഇരുവരിൽ നിന്നും അഞ്ചു ലക്ഷം രൂപ വീതം ഇവർ വാങ്ങുകയായിരുന്നുവത്രെ.

No comments:
Post a Comment