ചെറുതുരുത്തി: വാട്സ് ആപ്പ് പ്രണയം മൂത്ത് ട്രെയിനിൽനിന്ന് മുങ്ങിയ പെൺകുട്ടി പോലീസിനെയും നാട്ടുകാരെയും വലച്ചു. എറണാകുളം സ്വദേശിയായ കാമുകനെ തേടി രണ്ട് ദിവസം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലെത്തിയ 15 കാരിയാണ് വ്യാഴാഴ്ച ചെറുതുരുത്തിയിൽ ട്രെയിൻ നിർത്തിയപ്പോൾ മുങ്ങിയത്.[www.malabarflash.com]
കഴിഞ്ഞ മാസം അമ്മയോടൊപ്പം എറണാകുളത്തെത്തിയപ്പോഴാണ് 15 കാരി യുവാവിനെ പരിചയപ്പെടുന്നത്. ഇടതടവില്ലാതെ വാട്സ് ആപ്പ് ചാറ്റിങ് തുടങ്ങുകയും ചെയ്തു. ഒടുവിൽ വീടും നാടും ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം എറണാകുളത്തെ യുവാവിന്റെ വീട്ടിലെത്തി.
കളി കൈവിട്ടത് മനസ്സിലായ യുവാവ് കോയമ്പത്തൂരിലെ വീട്ടുകാരെ വിവരമറിയിച്ചു. അമ്മയും ബന്ധുക്കളും എറണാകുളത്തെത്തി കുട്ടിയുമായി മടങ്ങുന്നതിനിടെയാണ് സംഭവം. ആലപ്പി - ബൊക്കാറോ ട്രെയിൻ പൈങ്കുളം ഗേറ്റിൽ സിഗ്നൽ കിട്ടാതെ നിർത്തിയപ്പോൾ ബന്ധുക്കളുടെ കണ്ണ് വെട്ടിച്ച് ഇറങ്ങി ഒാടുകയായിരുന്നു.
മയക്കത്തിലായിരുന്ന ബന്ധുക്കൾ ഷൊർണൂരിലെത്തിയപ്പോഴാണ് മുങ്ങിയത് അറിഞ്ഞത്. ഉടൻ തിരച്ചിൽ നടത്തുകയും ചെറുതുരുത്തി പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ചെറുതുരുത്തിയിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി ബന്ധുക്കളോടൊപ്പം വിട്ടു.

No comments:
Post a Comment