കാഞ്ഞങ്ങാട്: പ്രസവത്തെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട യുവതി മംഗളൂരുവിലെ ആ ശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. അമ്പലത്തറ മീങ്ങോത്തെ വിനോദിന്റെ ഭാര്യ ശ്രുതി(26)യാണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ ദിവസം മാ ഒരു സ്വകാര്യ ആസ്പത്രിയിലാണ് ശ്രുതി 'ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈമാസം 28നാണ് പ്രസവ തീയതി പറഞ്ഞിരുന്നതെങ്കിലും ചൊവ്വാഴ്ച രാവിലെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ഉച്ചയോടെയാണ് പ്രസവിച്ചത്.
കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. ആസ്പത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. അതേസമയം ആസ്പത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് ഇല്ലാത്തത് മൂലം തക്ക സമയത്ത് ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്നും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
കാലിച്ചാനടുക്കം വരഞ്ഞൂരിലെ എം. തമ്പാന്റെയും ലീലാമണിയുടേയും മകളാണ് ശ്രുതി. നാല് വയസുള്ള ദേവാര്‍ഷിദ് മകനാണ്. സഹോദരി: ആതിര.
കാലിച്ചാനടുക്കം വരഞ്ഞൂരിലെ എം. തമ്പാന്റെയും ലീലാമണിയുടേയും മകളാണ് ശ്രുതി. നാല് വയസുള്ള ദേവാര്‍ഷിദ് മകനാണ്. സഹോദരി: ആതിര.
No comments:
Post a Comment