കോഴിക്കോട്: റംസാന്‍ 29 പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ വെളളിയാഴ്ച ചെറിയപെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.[www.malabarflash.com]
വെള്ളിയാഴ്ച ചെറിയപെരുന്നാളാണെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രിമുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
വ്രതശുദ്ധിയുടെ ഒരുമാസകാലത്തെ പുണ്യത്തിന്റെ നിറവിലാണ് വെളളിയാഴ്ച വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി വന്നെത്തിയ പെരുന്നാളിനെ സ്വീകരിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി.

മാസപ്പിറവി ദൃശ്യമായ വിവരം പുറത്ത് വന്നതോടെ പളളികളില്‍ നിന്നും മുസ്‌ലിം ഭവനങ്ങളില്‍ നിന്നും തഖ്ബീര്‍ ധ്വനികള്‍ ഉയരുകായാണ്,
No comments:
Post a Comment