താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. കാണാതായ ആറു പേർക്കായി തെരച്ചില്‍ തുടരുകയാണ്. ഉരുൾപൊട്ടലിൽ അഞ്ച് വീടുകള്‍ ഒലിച്ചു പോയി.[www.malabarflash.com]
കരിഞ്ചോല സ്വദേശി അബ്ദുൾ സാലീമിന്റെ മക്കളായ ദിൽന(9)യും സഹോദരൻ മുഹമ്മദ് ഷഹബാസും (3) കരിഞ്ചോലയില്‍ ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (5) അബ്ദുറഹ്മാൻ (60), ഹസൻ, ഇയാളുടെ മകൾ ജന്നത്ത് എന്നിവരാണ് മരിച്ചത്. നാല് വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തിൽ പെട്ടത്.
രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഹസൻ, അബ്ദുൾ റഹ്മാൻ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ് ഇത് രക്ഷപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.
നാട്ടുകാരും പോലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. കോഴിക്കോട്ട് കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി.

No comments:
Post a Comment