തിരുവനന്തപുരം: രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിന് കെഎസ്ഇബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.[www.malabarflash.com]
റവന്യു റിക്കവറി നേരിടുന്ന വർക്കും വിവിധ കോടതികളില്‍ വ്യവഹാരം നിലനില്‍ക്കുന്നവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വൈദ്യുതി നിയമം 2003ന്റെ സെക്ഷന്‍ 126 അനുസരിച്ച് അനധികൃത വൈദ്യുതി ഉപയോഗത്തിന് നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷ നല്‍കാം.
എന്നാല്‍, മുമ്പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണക്കുറ്റത്തില്‍ നടപടി നേരിടുന്നവര്‍ക്കും പദ്ധതിയിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കില്ല.
എന്നാല്‍, മുമ്പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണക്കുറ്റത്തില്‍ നടപടി നേരിടുന്നവര്‍ക്കും പദ്ധതിയിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കില്ല.
സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി. രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശികകള്‍ക്ക് നിലവിലെ 18 ശതമാനം പലിശയ്ക്കു പകരമായി എട്ടു ശതമാനവും, അഞ്ചു വര്‍ഷത്തില്‍ കൂടുതലുള്ള കുടിശികയ്ക്ക് ആറു ശതമാനവും പലിശ നല്കിയാല്. പലിശത്തുക ആറു തുല്യതവണകളായി അടയ്ക്കാനും വ്യവസ്ഥയുണ്ട്. പലിശയടക്കമുള്ള കുടിശികത്തുക ഒരുമിച്ചടയ്ക്കുന്നവര്‍ക്ക് പലിശയില്‍ വീണ്ടും രണ്ടു ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ചില പ്രത്യേക ഉപയോക്താക്കള്‍ക്ക് കുടിശികത്തുകയടയ്ക്കുന്നതിന് 12 ശതമാനം പലിശ നിരക്കില്‍ ആറു മാസത്തെ തവണകളും ആവശ്യമെങ്കില്‍ അനുവദിക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ചില പ്രത്യേക ഉപയോക്താക്കള്‍ക്ക് കുടിശികത്തുകയടയ്ക്കുന്നതിന് 12 ശതമാനം പലിശ നിരക്കില്‍ ആറു മാസത്തെ തവണകളും ആവശ്യമെങ്കില്‍ അനുവദിക്കും.
വിഛേദിക്കപ്പെട്ട കണക്ഷനുകള്‍ക്ക് പരമാവധി ആറു മാസത്തെ ഡിമാൻഡ് ചാര്‍ജ് / ഫിക്സഡ് ചാര്‍ജ് നല്കിയാല് അവര്‍ക്ക് പുതിയ കണക്ഷന് നല്‍കും. അടച്ചുപൂട്ടിയ വ്യവസായശാലകള്‍ക്കും തോട്ടങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.
എല്‍ടി വിഭാഗത്തിലെ ഉപയോക്താക്കള്‍ അതാത് സെക്ഷന്‍ ഓഫീസിലും എച്ച്ടി/ഇഎച്ച്ടി വിഭാഗത്തിലെ ഉപയോക്താക്കള്‍ സ്പെഷല്‍ ഓഫീസര്‍ റവന്യുവിന്റെ ഓഫീസിലും ആയിരിക്കണം കുടിശിക തീര്‍ക്കാനുള്ള അപേക്ഷ നല്‍കേണ്ടത്.
എല്‍ടി വിഭാഗത്തിലെ ഉപയോക്താക്കള്‍ അതാത് സെക്ഷന്‍ ഓഫീസിലും എച്ച്ടി/ഇഎച്ച്ടി വിഭാഗത്തിലെ ഉപയോക്താക്കള്‍ സ്പെഷല്‍ ഓഫീസര്‍ റവന്യുവിന്റെ ഓഫീസിലും ആയിരിക്കണം കുടിശിക തീര്‍ക്കാനുള്ള അപേക്ഷ നല്‍കേണ്ടത്.
No comments:
Post a Comment