ബേക്കല്‍: ബേക്കല്‍ അമ്പങ്ങാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേററു. ബേക്കൽ ഹദ്ദാദ് നഗറിലെ ഡ്രൈവർ മുഹമ്മദിന്റെയും അയിഷാബിയുടെയും മകൻ ഷറഫുദ്ദീൻ (25) ആണ് മരിച്ചത്.[www.malabarflash.com]
ഷറഫുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അബ്ബാസാണ് ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച വൈകുന്നേരം 6-15 ഓടെയായിരുന്നു അപകടം. പെരിയാട്ടടുക്കത്തുനിന്നും ബേക്കൽ ഭാഗത്തേക്കു വരികയായിരുന്നു ബൈക്കും, വീട്ടുവളപ്പിൽ നിന്നും റോഡിലേക്ക് ഇറക്കുകയായിരുന്ന ധാന്യമില്ലുടമയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഷറഫുദ്ദീനായിരുന്നു ബൈക്കോടിച്ചിരുന്നത്.
സഹോദരങ്ങൾ: ഹമീദ്, അബ്ദുൾ റഹ്മാൻ, അബ്ബാസ്(മൂവരും ദുബൈ)
ഖദീജ, മറിയം, ഷംസീറ.
മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച ഹദാദ്ദ നഗർ ഖബർസ്ഥാനിൽ ഖബറടക്കും.

No comments:
Post a Comment