കാസർകോട്:ആസക്തിക്കെതിരെ ആത്മസമരം എന്നീ പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാൻ കാമ്പയിന്റ ഭാഗമായി ജില്ലാ എസ് കെ എസ് എസ് എഫ് ജൂൺ 2 മുതൽ 5 വരെയുള്ള ദിവസങ്ങളിലായി കാസർകോട് പുതിയ ബസ്റ്റാന്റ് സ്പീഡ് വേ ഗ്രൗണ്ട് ഖത്തർ ഇബ്രാഹിം ഹാജി നഗറിൽ സംഘടിപ്പിച്ച ജില്ലാതല റമളാൻ പ്രഭാഷണത്തിന് കാസർക്കോട്ട് മജ്ലിസുന്നൂറോടെ സമാപ്പിച്ചു.[www.malabarflsh.com]
റമളാന്‍ പ്രഭാഷണത്തിന്റെ സമാപനം സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ റമളാനിൽ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം തുടർ ജീവിതത്തിലും പകർത്താൻ വിശ്വാസികൾ തയ്യാറാവണമെന്ന് അദ്ധേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സാമൂഹിക ബന്ധങ്ങളിലെ ഇഴയടുപ്പിക്കാൻ റമളാൻ മാസം പ്രത്യേകം ശ്രദ്ധിക്കണം സഹജീവികളുടെ അവശതകൾ കണ്ടെത്തി അവർക്കിടയിൽ ഇറങ്ങി ചെല്ലണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ ബേർക്ക അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. മജ്‌ലിസുന്നൂര്‍ ആത്മീയ മജ്‌ലിസിന്നും കൂട്ടുപ്രാർത്ഥനക്കും ചെറുമോത്ത് ബഷീർ മുസ്ലിയാർ നേതൃത്ത്വം നല്‍കി.
മൂന്ന് ദിവസങ്ങളായി നടന്ന പ്രഭാഷണ പരമ്പരയിൽ അൻവർ മുഹ്യ യദ്ധീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി, സി.കെ കെ മാണിയൂർ, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കർ സാലൂദ് നിസാമി, മുഹമ്മദ് ഫൈസി കജ, ഷറഫുദ്ധീൻ കുണിയ, ലത്തീഫ് ഖത്തർ, സിദ്ധിഖ് കന്നിയടുക്കം, .മുഹമ്മദ് കുഞ്ഞി ശ്രീബാഗിലു,സിദ്ധീഖ് ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, , ഇർഷാദ് ഹുദവി ബെദിര,അബൂബക്കര്‍ തങ്ങള്‍ മുട്ടത്തോടി, സി.എ അബ്ദുല്ല കുഞ്ഞി ചാല, അബ്ദുൽ ഖാദർ സഅദി,സലാം ഫൈസി പേരാൽ, സ്വാദിഖ് മൗലവി ഓട്ടപടവ്, ഇസ്മാഈൽ മച്ചംപാടി, യു. ബഷീര്‍ ഉളിയത്തടുക്ക, തുരുത്തി മുഹമ്മദ് കുഞ്ഞി, ലത്തീഫ് കെല്ലമ്പാടി, ശമീർ മാസ്റ്റർ തെക്കിൽ, ശിഹാബ് അണങ്കൂർ, ജംഷീർ കടവത്ത്, മുസ്തഫ പുളിക്കൂർ , ശബീർ തളങ്കര,അബ്ദുല്ല മൗലവി, പാണലംതുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment