മോസ്ക്കോ: സൂപ്പർ താരം ലയണൽ മെസി പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ ഐസ്ലൻഡിനെതിരേ അർജന്റീനയ്ക്കു സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു. 63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസി പാഴാക്കിയതാണ് മത്സരത്തിൽ നിർണായകമായത്.[www.malabarflash.com]
മത്സരത്തിന്റെ 19-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയുടെ ഗോളിൽ അർജന്റീനയാണ് ആദ്യം ലീഡെടുത്തത്. റോഹോയിൽനിന്ന് ലഭിച്ച പാസ് രണ്ടു പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് കരുത്തുറ്റ ഷോട്ടിലൂടെ അഗ്യൂറോ ഐസ്ലൻഡ് വലയിൽ നിക്ഷേപിക്കുകയായിരുന്നു. നാലു മിനിറ്റിനുള്ളിൽ ഐസ്ലൻഡിന്റെ മറുപടിയെത്തി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ, ഇടതു ഭാഗത്തുനിന്ന് സിഗുഡ്സൻ പോസ്റ്റിന് സമാന്തരമായി നീട്ടിനിൽകിയ പാസ് ആൽഫ്രയോ ഫിൻബോഗ്സൻ വലയിലെത്തിച്ചപ്പോൾ അർജന്റൈൻ ആരാധകർ ഞെട്ടി.
രണ്ടാം പകുതിയിൽ അർജന്റീന തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും എല്ലാം ഐസ്ലൻഡ് പ്രതിരോധത്തിൽ തട്ടി മടങ്ങി. മെസിയെ കൃത്യമായി പൂട്ടാൻ ഐസ്ലൻഡിനു കഴിഞ്ഞു. 64-ാം മിനിറ്റിൽ ബോക്സിനുള്ളിൽ മെസിയെ ഐസ്ലൻഡ് പ്രതിരോധം വീഴ്ത്തിയതിനു റഫറി സ്പോട് കിക്ക് വിധിച്ചു. മെസിയെടുത്ത പെനാൽറ്റി പക്ഷേ, ഐസ്ലൻഡ് ഗോൾകീപ്പർ ഹാൽഡേഴ്സൻ തടുത്തിട്ടു. തുടർന്നും അർജന്റീന തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും ഐസ്ലൻഡ് പ്രതിരോധം തകർക്കാനായില്ല.

No comments:
Post a Comment