Latest News

അർജൻറീനയുടെ ഉയർത്തെഴുന്നേൽപ്പ്​; പ്രീക്വാർട്ടറിൽ

സെന്റ് പീറ്റേഴ്സ്ബർഗ്∙ പൊരുതിക്കളിച്ച ൈനജീരിയയെ തകർത്ത് അർജന്റീന റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.[www.malabarflash.com]

സൂപ്പർതാരം ലയണൽ മെസ്സി റഷ്യൻ ലോകകപ്പിൽ അക്കൗണ്ട് തുറന്ന മൽസരത്തിൽ, മാർക്കോസ് റോജോ 86–ാം മിനിറ്റിൽ നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. നൈജീരിയയുടെ ആശ്വാസഗോൾ പെനൽറ്റിയിൽനിന്ന് വിക്ടർ മോസസ് (51) നേടി.

ഈ വിജയത്തോടെ മൂന്നു മൽസരങ്ങളിൽനിന്ന് നാലു പോയിന്റുമായാണ് അർജന്റീനയുടെ മുന്നേറ്റം. ഗ്രൂപ്പിലെ രണ്ടാം മൽസരത്തിൽ ഐസ്‍ലൻഡ് ക്രൊയേഷ്യയോടു തോറ്റതും അർജന്റീനയ്ക്ക് അനുഗ്രഹമായി. ഇതോടെ മൂന്നു മൽസരങ്ങളും ജയിച്ച് ഒൻപതു പോയിന്റോടെ ക്രൊയേഷ്യ ഗ്രൂപ്പ് ചാംപ്യൻമാരായി. സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഡെൻമാർക്കാണ് പ്രീക്വാർട്ടറിൽ ക്രൊയേഷ്യയുടെ എതിരാളികൾ. അർജന്റീനയാകട്ടെ സി ഗ്രൂപ്പ് ചാംപ്യൻമാരായ ഫ്രാൻസുമായി ഏറ്റുമുട്ടും.

ഈ ലോകകപ്പിലെ നൂറാം ഗോളെന്ന പ്രത്യേകതയും മെസ്സിയുടെ ഗോളിനുണ്ട്. ആദ്യഗോളിനു ശേഷം ഫ്രീകിക്കിൽനിന്ന് ഗോൾ നേടാൻ മെസ്സിക്ക് അവസരമൊരുങ്ങിയെങ്കിലും പന്ത് പോസ്റ്റിൽത്തട്ടി തെറിച്ചത് നിർഭാഗ്യമായി. രണ്ടാം പകുതിയിൽ മാർക്കോസ് റോജോയുടെ കയ്യിൽ പന്തു തട്ടിയതിന് നൈജീരിയൻ താരങ്ങൾ പെനൽറ്റിക്കായി വാദിച്ചെങ്കിലും, വിഡിയോ അസിസ്റ്റന്റ് റഫറിയുടെ തീരുമാനം പ്രതികൂലമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.