ഉദുമ: പാലക്കുന്ന് ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ ഡോ.എസ് രാജീവ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
സംഘടനയുടെ സേവനങ്ങൾ രാജ്യത്തെ 150 കോടി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ വർഷത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നാടെമ്പാടും പ്രമേഹത്തിനെതിരെ ബോധവൽക്കരണവും നടത്തും.
പ്രസിഡന്റ് ജയകൃഷ്ണൻ .അധ്യക്ഷത വഹിച്ചു. നാരായണൻ നായർ, പി.എം. ഗംഗാധരൻ, ഫ്രാൻസിസ് മെന്റോൺസ, കാപ്പിൽ ഷറഫുദ്ദിൻ,പി.പി. ചന്ദ്രശേഖരൻ, സി.പി.അഭിരാം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : പി.കുഞ്ഞികൃഷ്ണൻ (പ്രസിഡണ്ട്), സി.പി. അഭിരാം(സെക്രട്ടറി), ജയകൃഷ്ണൻ എൻ.ബി(ട്രഷറർ)
No comments:
Post a Comment