ഉപ്പള: രണ്ട് വയസുകാരി ഉള്‍പ്പെടെ നാല് കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സിമോര പത്താപൂര്‍ സ്വദേശിയും ഉപ്പള ടൗണ്‍ പരിസരത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മഥന്‍ലാല്‍ (22) ആണ് അറസ്റ്റിലായത്.[www.malabarflash.com]
സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആറുവയസുകാരിയേയും രണ്ട് വയസുള്ള സഹോദരിയേയും മറ്റു രണ്ടു കുട്ടികളേയും പീഡിപ്പിച്ചതിനാണ് മഥന്‍ലാലിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ആറുവയസുകാരിയെ പീഡിപ്പിച്ചതായുള്ള വിവരത്തെ തുടര്‍ന്ന് മഥന്‍ലാലിനെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മറ്റു മൂന്നുകുട്ടികളെ കൂടി പീഡിപ്പിച്ചതായി അറിയുന്നത്.
No comments:
Post a Comment