കാസര്‍കോട്: റോഡിലെ ഡിവൈഡറില്‍ കുഴികുത്തി കൊടിതോരണങ്ങള്‍ കെട്ടിയ കേസില്‍ പ്രതികളായ എസ്.ഡി.പി.ഐ. നേതാക്കളെ കോടതി 4000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു.[www.malabarflash.com]
എസ്.ഡി.പി.ഐ.യുടെ അന്നത്തെ ജില്ലാ സെക്രട്ടറി ആലംപാടി എര്‍മാളത്തെ എ. അബ്ദുല്‍ ഖാദര്‍ (40), ജില്ലാ ജോ.സെക്രട്ടറി മുഹമ്മദ് പാക്യാര(30), മേഖലാ സെക്രട്ടറി ഉളിയത്തടുക്ക ഹിദായത്ത് നഗറിലെ സക്കറിയ (27), കൂഡ്‌ലുവിലെ ബി. അബ്ദുല്ല(40) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്.
2015 ഡിസംബര്‍ 20 ന് എസ്.ഡി.പി.ഐ. കാസര്‍കോട് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി അണങ്കൂര്‍ റോഡ് ഡിവൈഡറില്‍ കുഴി കുത്തി കൊടി തോരണങ്ങള്‍ സ്ഥാപിച്ചത് വഴി പൊതു ജനങ്ങളുടെസഞ്ചാര സ്വാതന്ത്യത്തിനും വാഹന ഗതാഗതത്തിനും തടസ്സുമുണ്ടാക്കിയെന്നാണ് കേസ്.
No comments:
Post a Comment