ചെങ്ങന്നൂർ: നദിയിൽ മുങ്ങിത്താണ അപരിചിതന്നെ രക്ഷിക്കാൻ ശ്രമിച്ച മലയാളി യുവാവ് അമേരിക്കയിൽ മുങ്ങി മരിച്ചു. ചെങ്ങന്നൂർ പുത്തൻകാവ് എഴിക്കകത്ത് ഉഴത്തിൽ ചാക്കോ അലക്സിന്റെയും കുഞ്ഞുമകളുടെയും മകൻ സുമിത് ജേക്കബ് അലക്സി (32) നാണ് ദാരുണ അന്ത്യം നേരിട്ടത്.[www.malabarflash.com]
അമേരിക്കയിലെ ഡിക്ട്രോയിറ്റ് മിഷിഗണിലെ ഫോർട്ട് ഹ്യൂറോണിൽ ആണ് അത്യാഹിതം .പ്രാദേശിക സമയം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ന് ആണ് സംഭവം .ബ്ലാക്ക് റിവർ നദിയിൽ വഞ്ചിയിൽ യാത്ര ചെയ്തിരുന്ന 47കാരനായ റോബർട്ട് ജോണ് ലാൻഡ് ഡോസ്കിയോ ആണ് വെള്ളത്തിൽ മുങ്ങിയത്.
ഈ സമയം ഭാര്യയോടും ഭാര്യാമാതാപിതാക്കളോടൊപ്പം മറ്റൊരു ചെറുതോണിയിൽ സഞ്ചരിക്കുകയായിരുന്നു സുമിത് .അപകടം കണ്ടതോടെ ലൈഫ് ബൽറ്റ് പോലും ധരിക്കാതെ തിടുക്കത്തിൽ നദിയിലേക്കു ചാടുകയായിരുന്നു.
ഈ സമയം ഭാര്യയോടും ഭാര്യാമാതാപിതാക്കളോടൊപ്പം മറ്റൊരു ചെറുതോണിയിൽ സഞ്ചരിക്കുകയായിരുന്നു സുമിത് .അപകടം കണ്ടതോടെ ലൈഫ് ബൽറ്റ് പോലും ധരിക്കാതെ തിടുക്കത്തിൽ നദിയിലേക്കു ചാടുകയായിരുന്നു.
രാത്രി 8.30 ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മിഷിഗണിലെ ക്ലിന്റണ് ടൗണ്ഷിപ്പിലായിരുന്നു. സുമിത് - ജാൻ ദന്പതികൾ താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ഒൻപതു മാസം മാത്രമേ ആയിട്ടുള്ളൂ .പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം അവിടെ നടക്കും. മാതാവ് കുഞ്ഞുമോൾ , സഹോദരി സ്മിത.
No comments:
Post a Comment