മാഹി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകനെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി എറണാകുളത്തെ ഒരു ബേക്കറിയിൽ നിന്നാണ് പള്ളൂർ ചെമ്പ്ര സ്വദേശിയായ പുത്തൻപുരയിൽ സനീഷിനെ (28) അന്വേഷണ സംഘം പിടികൂടിയത്.[www.malabarflash.com]
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. പാനൂർ ചെണ്ടയാട്ടെ കമലദളത്തിൽ ശ്യാംജിത്ത്, ഈസ്റ്റ് പള്ളൂരിലെ പി.കെ. നിജേഷ്, ചെണ്ടയാട്ടെ ജെറിൻ സുരേഷ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പള്ളൂരിലെ ഒ.പി. രജീഷ്, കരീക്കുന്നുമ്മൽ സുനിൽ, പാനൂരിലെ അരുൺ ഭാസ്കർ, പന്തക്കൽ വയലിൽ പിടികയിലെ പി.കെ.ശരത്ത് എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.
കൊലയാളി സംഘത്തിൽ 12 പേരുള്ളതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ മേയ് ഏഴിന് രാത്രി പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിൽ ബാബുവിനെ കൊലപ്പെടുത്തിയത്. ബാബു കൊല്ലപ്പെട്ട് മുക്കാൽ മണിക്കൂറിനകം ന്യൂമാഹി മലയാള കലാഗ്രാമത്തിന് സമീപം ആർഎസ്എസ് പ്രവർത്തകനായ ഷമേജും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ അഞ്ചിനാണ് സനീഷ് പിറവത്തെ ബേക്കറിയിൽ ജോലിക്കെത്തിയത്. രണ്ട് വർഷം മുന്പ് ഇവിടെ സനീഷ് ജോലി ചെയ്തിരുന്നതാണന്നും ഈ പരിചയത്താലാണ് വീണ്ടും ജോലിക്കെടുത്തതെന്നും കണ്ണൂർ സ്വദേശിയായ ബേക്കറി ഉടമ സുധി പറയുന്നു.

No comments:
Post a Comment