കസാൻ: വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) കളി നിയന്ത്രിച്ച മത്സരത്തിൽ മുൻ ചാന്പ്യൻമാരായ ഫ്രാൻസിന് വിജയത്തുടക്കം. ഓസ്ട്രേലിയയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. ഫ്രാൻസിനായി അന്േറായിൻ ഗ്രീസ്മാൻ, പോൾ പോഗ്ബ എന്നിവർ ഗോൾ നേടിയപ്പോൾ മിലെ ജെഡിനാകിന്റെ വകയായിരുന്നു ഓസ്ട്രേലിയയുടെ ഗോൾ.[www.malabarflash.com]
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 58-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ ഗ്രീസ്മാനിലൂടെ ഫ്രാൻസാണ് ആദ്യം സ്കോർ ചെയ്തത്. പോസ്റ്റിനുള്ളിൽ ഗ്രീസ്മാനെ ജോഷ്വാ റിഡ്സണ് ഫൗൾ ചെയ്തതിന് ആദ്യം റഫറി പെനാൽറ്റി അനുവദിച്ചില്ലെങ്കിലും, ഫ്രാൻസ് റിവ്യൂ ചെയ്തതോടെ വീഡിയോ അസിസ്റ്റന്റ് റഫറി ഫൗൾ വിധിച്ചു, ഗ്രീസ്മാൻ ഗോളും കണ്ടെത്തി. വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ലോകകപ്പിൽ നൽകുന്ന ആദ്യ പെനാൽറ്റിയാണ് ഫ്രാൻസിന് ലഭിച്ചത്.
തൊട്ടുപിന്നാലെ 62-ാം മിനിറ്റിൽ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജെഡിനാക്ക് ഓസ്ട്രേലിയയെ ഒപ്പമെത്തിച്ചു. ഓസ്ട്രേലിയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടയാനുള്ള ശ്രമത്തിനിടെ ബോക്സിനുള്ളിൽ സാമുവൽ ഉംറ്റിറ്റി പന്തിൽ കൈകൊണ്ടു തൊട്ടതാണു ഫ്രാൻസിനു വിനയായത്. സ്പോട് കിക്കെടുത്ത ജെഡിനാകിന് പിഴച്ചില്ല. ഇരുടീമുകളും ഒപ്പത്തിനൊപ്പം.
നിരവധി മുന്നേറ്റങ്ങൾക്കൊടുവിൽ ഫ്രാൻസ് കാത്തിരുന്ന ഗോളെത്തി. പകരക്കാരൻ ഒലിവർ ജിറൗഡിന്റെ പാസ് പാസ് ഗോളിയുടെ തലയ്ക്കു മുകളിലൂടെ കോരിയിട്ട് പോഗ്ബ ഫ്രാൻസിന്റെ വിജയഗോൾ കുറിച്ചു. തിരിച്ചടിക്കാനുള്ള ഓസ്ട്രേലിയയുടെ ശ്രമങ്ങൾ പ്രതിരോധത്തിൽ തട്ടി മടങ്ങുകയും ചെയ്തതോടെ വിജയച്ചിരി ഫ്രാൻസിനൊപ്പം.

No comments:
Post a Comment