Latest News

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ യുവതിയുടെ ശിക്ഷ വർധിപ്പിച്ചു

ദുബൈ: ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ യുവതിയുടെ ശിക്ഷ വർധിപ്പിച്ചു. ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 32 വയസ്സുള്ള കാമുകന് വധശിക്ഷയും യുവതിയ്ക്ക് 15 വർഷം തടവുമായിരുന്നു വിധിച്ചിരുന്നത്.[www.malabarflash.com] 

എന്നാൽ, ഇതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ കോടതിയെ സമീപിക്കുകയും യുവതിയുടേത് ജീവപര്യന്തം ശിക്ഷയാക്കി വർധിപ്പിക്കുകയുമായിരുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം യുവതിയെ നാടുകടത്താനും ഉത്തരവായി.

കാമുകിയുെട ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിമുറിക്കുകയും തുടർന്ന് കാറിൽ ഉപേക്ഷിച്ച് കത്തിക്കുകയുമായിരുന്നുവെന്നാണ് കോടതി രേഖകൾ. 

2016 ഒക്ടോബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ടയാൾ കൃത്യം നടത്തിയ വ്യക്തിയുടെ അടുത്ത കൂട്ടുകാരനായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മൂവരും കോംറോസ് ദ്വീപിൽ നിന്നുള്ളവരാണ്.

അപ്പീൽ കോടതിയിൽ യുവതി കുറ്റം നിഷേധിച്ചിരുന്നു. ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് യുവതി പറഞ്ഞു. ‘അതെ ഞാനാണ് കൊന്നത്’– കോടതിയിൽ നടന്ന വാദത്തിനിടെ യുവാവ് പറഞ്ഞു. 

ങ്ങളുടെ ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ ഇല്ലെന്നാണ് യുവതി മറുപടി നൽകിയത്. ‘പ്രതിയെ ഒരിക്കലും ഈ പ്രവർത്തിക്ക് പ്രോത്സാഹിപ്പിച്ചിട്ടില്ല. കൊലപാതകവുമായി എനിക്ക് യാതൊരു ബന്ധവുമില്ല’– യുവതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

എന്നാൽ, യുവതിയുടെ നിർദേശത്തെ തുടർന്നാണ് കൃത്യം നടത്തിയത് എന്നായിരുന്നു യുവാവ് കോടതിയിൽ നൽകിയ മൊഴി. യുവതി കൃത്യത്തിൽ ഇടപെട്ടതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.