അബൂദാബി: കാഞ്ഞങ്ങാട് മണ്ഡലം അബൂദാബി കെഎംസിസി നടത്തിയ ഇഫ്താർ സംഗമം ജന സാന്നിദ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും വേറിട്ട അനുഭവമായി.[www.malabarflash.com]
അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ഇഫ്താർ സംഗമം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെകെ സുബൈർ വടകരമുക്കിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ജനാബ് എ ഹമീദ് ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.
കാഞ്ഞങ്ങാട് മേഖലയിൽ തന്റേതായ രീതിയിൽ സാമൂഹ്യ- കാരുണ്യ പ്രവർത്തനം നടത്തുന്ന സായി ദാസ് നീലേശ്വരത്തിനെ സൈഫ് ലൈൻ എംഡി അബൂബക്കർ കുറ്റിക്കോൽ മൊമെന്റോ നൽകി ആദരിച്ചു.
ഹൃസ്വ സന്ദർശാനർത്ഥം യു എ ഇ യിൽ എത്തിയ അജാനൂർ പഞ്ചായത്ത് മുസിലിം യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്തിനുള്ള സ്വീകരണവും പഞ്ചായത്ത് കെഎംസിസി യുടെ ഉപഹാരവും കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് പികെ അഹമ്മദ് ബല്ലാ കടപ്പുറം നൽകി.
ഗ്രീൻ ബറ്റാലിയൻ കാഞ്ഞങ്ങാട് ടീം ലീഗ് ഹൗസ് വാട്സ് ആപ് ഗ്രൂപ്പിൽ മൂന്നു ദിവസങ്ങളിലായി ലീഗ് ചരിത്രം ആസ്പദമാക്കി നടത്തിയ ഓൺലൈൻ ക്വിസ് പ്രോഗ്രാം വിജയി റിയാസ് സി ഇട്ടമ്മലിനുള്ള ട്രോഫി എ ഹമീദ് ഹാജി സാഹിബ് സമ്മാനിച്ചു.
അബൂബക്കർ കുറ്റിക്കോൽ, എം എം നാസർ, പികെ അഹമദ് ബല്ലാ കടപ്പുറം, മുജീബ് മൊഗ്രാൽ, അനീസ് മാങ്ങാട്, ചേക്കു അബ്ദു റഹ്മാൻ ഹാജി, സുലൈമാൻ കാനക്കോട്, ഷാഫി സിയാറത്തിങ്കര, സത്താർ കുന്നുംകൈ, അബ്ദു റഹ്മാൻ പൊവ്വൽ, സി കെ റഹ്മത്തുള്ള, സായി ദാസ് നീലേശ്വരം, സന മാണിക്കോത്ത്, സെഡ് എ മൊഗ്രാൽ , സുൽഫി ഷേണി,അഷ്‌റഫ് കീഴൂർ, സലാം ആലൂർ ശിഹാബ് അൽ ഹാദി തങ്ങൾ, അഷ്‌റഫ് കൊത്തിക്കാൽ, റഷീദ് അലി മമ്പാട്, യു വി ഷബീർ, ഹനീഫ, റാഷിദ് എടത്തോട്, മഹമൂദ് കല്ലൂരാവി, മുനീർ പാലായി, നേതാക്കളായ ഹനീഫ് പടിഞ്ഞാർ മൂല, ഷാഫി നാട്ടക്കൽ, ശിഹാബ് തളങ്കര, അഷ്‌റഫ് ഒളവറ, ഇസ്മായിൽ ഉദിനൂർ, അഷ്‌റഫ് സിയാറത്തിങ്കര, ഇൽയാസ് ബല്ല, എം കെ അബ്ദു റഹ്മാൻ, അബ്ദു റഹ്മാൻ പുല്ലൂർ, സലാം സി എച് , കരീം കള്ളാർ, പി എം ഹസൈനാർ തുടങ്ങിയവർ അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ പങ്കെടുത്തു. റിയാസ് സി ഇട്ടമ്മൽ സ്വാഗതവും മൊയ്‌തീൻ ബല്ല നന്ദിയും പറഞ്ഞു.
No comments:
Post a Comment