Latest News

ഉദുമ ടെക്‌റ്റൽസ്‌ മിൽ ഉടൻ തുറന്നു പ്രവർത്തിക്കണം: ഡിവൈഎഫ്‌ഐ

കൂട്ടക്കനി: അഞ്ചുവർഷത്തിലേറെയായി അടച്ചിട്ട ഉദുമ ടെസ്റ്റയിൽ മില്ലിൽ ആവശ്യത്തിന്‌ ജീവനക്കാരെ നിയമിച്ച്‌ ഉടൻ തുറന്നുപ്രവർത്തിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക്‌ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com]

ജില്ലയുടെ വ്യവസായ പിന്നേക്കാവസ്ഥക്ക് പരിഹാരമായി എൽഡിഎഫ്‌ സർക്കാറാണ്‌ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ഓപ്പൺ എൻഡ്സ്പിന്നിങ് മിൽ മൈലാട്ടിയിൽ സ്ഥാപിച്ചത്.

യുഡിഎഫ് സർ-ക്കാർ അധികാരത്തിൽ വന്നതോടെ വാണിജ്യാടിസ്ഥാത്തിൽ ഉൽപാദനം ആരംഭിക്കാൻ നടപടി സ്വീകരിച്ചില്ല. മാത്രമല്ല ഉദ്യോഗാർഥികളെ നിയമിക്കാനുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കി മിൽ അടച്ചു പൂട്ടുകയായിരുന്നു. സ്ഥാപനം നാശത്തിലേക്കുള്ള വക്കിൽ എത്തിയപ്പോഴാണ്  എൽഡിഎഫ് സർക്കാർ മില്ലിന് പുനർജീവൻ നൽകിയത്.

കൂട്ടക്കനി ജിയുപി സ്‌കൂളിൽ (ഗൗരി ലങ്കേഷ്‌ നഗറിൽ) സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം ബിജു കണ്ടങ്കൈ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി അനിൽകുമാർ അധ്യക്ഷനായി. പി രമേശൻ രക്തസാക്ഷി പ്രമേയവും എ സുരേന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എ വി ശിവപ്രസാദ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 

ജില്ലാ സെക്രട്ടറി സി ജെ സജിത്ത്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠൻ, സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്‌, രേവതി കുമ്പള, ജയൻ കാടകം, വി സി പ്രകാശ്‌, പി ശിവപ്രസാദ്‌ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം എച്ച്‌ ഹാരിസ്‌ സ്വാഗതം പറഞ്ഞു. 

 12 മേഖലാ കമ്മിറ്റികളിൽ നിന്ന്‌ ബ്ലോക്ക്‌ കമ്മിറ്റി ഉൾപെട 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഞായറാഴ്‌ച വൈകിട്ട്‌ സമ്മേളനം സമാപിക്കും.
വിവിധ മേഖലയിൽ കഴിവ്‌ തെളിയിച്ചവരെ അനുമോദിച്ചു. പഴയകാല ബ്ലോക്ക്‌ ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള േനതൃസംഗമം സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. പി അനിൽകുമാർ അധ്യക്ഷനായി. കെ നാരായണൻ, കുന്നൂച്ചി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ മണികണ്‌ഠൻ, വി വി സുകുമാരൻ, വി ആർ ഗംഗാധരൻ, മധുമുതിയക്കാൽ, പി മണിമോഹൻ, നാരായണൻകുന്നൂച്ചി, ഇ മാനോജ്‌കുമാർ, സി വി സുരേശ്‌, വിനോദ്‌കുമാർ പനയാൽ, പി ഗോപാലകൃഷ്‌ണൻ എന്നിവരെ ആദരിച്ചു. പി ശിവപ്രസാദ്‌ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.