മോസ്കോ: കുഞ്ഞൻ ടുണീഷ്യയെ ഗോൾ മഴയിൽമുക്കി ബെൽജിയം പ്രീക്വാർട്ടർ ഉറപ്പിച്ചു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ടുണീഷ്യയെ ബെൽജിയം പരാജയപ്പെടുത്തിയത്.[www.malabarflash.com]
ബെൽജിയത്തിന്റെ സ്റ്റാർ സ്ട്രൈക്കർമാരായ റൊമേലു ലുക്കാക്കുവും എഡൻ ഹസാർഡും ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ബാത്ഷ്യുവായി അഞ്ചാം ഗോൾ സ്വന്തമാക്കി. ടുണീഷ്യക്കായി ഡിലൻ ബ്രോണും വഹ്ബി ഖാസ്രിയും ആശ്വാസ ഗോളുകൾ നേടി.
ടൂണിഷ്യൻ ഗോളിയും ദൗർഭാഗ്യവും ചേർന്നില്ലായിരുന്നെങ്കിൽ പത്തു ഗോളെങ്കിലും ബൽജിയം സ്വന്തമാക്കുമായിരുന്നു.
ആദ്യ പകുതിയിൽ ഹസാർഡിന്റെയും ലുക്കാക്കുവിന്റെയും ഗോളിൽ ബൽജിയം ഒന്നനെതിരെ മൂന്നു ഗോളിന്റെ ലീഡ് സ്വന്തമാക്കി. ഹസാർഡ് പെനാൽറ്റി ഗോളാക്കിയപ്പോൾ ലൂക്കാക്ക ഇരട്ടഗോളുകളുമായി ബെൽജിയത്തിനു വ്യക്തമായ ലീഡ് നൽകി. ആദ്യ പകുതിയിലെ 18 ാം മിനിറ്റിൽ ബ്രോണിലൂടെ ടുണീഷ്യ ഒരു ഗോൾ മടക്കിയിരുന്നു. രണ്ടാം പകുതിയിൽ ഹസാർഡും ബാത്ഷ്യുവായും ഗോളെണ്ണം അഞ്ചാക്കി ഉയർത്തി. ഫൈനൽ വിസിലിനു തൊട്ടുമുമ്പ് ഖാസ്രി ബെൽജിയം വലയിൽ പന്തെത്തിച്ച് തോൽവിഭാരം കുറച്ചു.
ഈ ലോകകപ്പില്‍ ലുക്കാക്കു ഇതുവരെ നാല് ഗോൾ സ്വന്തമാക്കി കഴിഞ്ഞു. ഗോള്‍വേട്ടയിൽ ലൂക്കാക്കു പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്ഡൊക്കൊപ്പമെത്തി.

No comments:
Post a Comment