വോൾഡഗോഗ്രാഡ്: ആവേശം അവസാന വിസിൽ വരെ നിറഞ്ഞുനിന്ന മൽസരത്തിൽ ടുണീസിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് കടന്നുകൂടിയത്.[www.malabarflash.com]
90–ാം മിനിറ്റ് വരെ സമനിലയിൽ തുടർന്ന മൽസരത്തിൽ, ഇൻജുറി ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോൾ കണ്ടെത്തിയത്. 11–ാം മിനിറ്റിൽ ടീമിന് ലീഡ് സമ്മാനിച്ച ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇന്‍ജുറി ടൈമിലും ലക്ഷ്യം കണ്ടത്.
ആദ്യ ലോകകപ്പ് കളിക്കുന്ന ടുണീസിയയുടെ ആദ്യ ലോകകപ്പ് ഗോൾ ഫെർജാനി സാസ്സി നേടി. 35–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നായിരുന്നു സാസ്സിയുടെ ഗോൾ.
വമ്പൻ ടീമുകൾക്ക് തുടർച്ചയായി കാലിടറുന്ന റഷ്യയിൽ, ഇംഗ്ലണ്ടിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ആദ്യ പകുതിയിൽ തിരിച്ചടിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനെ പൂർണമായും നിയന്ത്രിച്ചു നിർത്തിയ ടുണീസിയ അട്ടിമറി സൃഷ്ടിക്കുമെന്ന് ആരാധകർ ഉറപ്പിച്ചതാണ്. ഇതിനു പിന്നാലെയായിരുന്നു കെയ്നിന്റെ രണ്ടാം ഗോളിന്റെ പിറവി.
കോര്‍ണർ കിക്ക് ടുണീസിയൻ ഗോൾമുഖത്ത് സൃഷ്ടിച്ച കൂട്ടപ്പൊരിച്ചിലിനൊടുവിൽ ലഭിച്ച പന്ത്, കെയ്ൻ തട്ടി വലയിലിടുകയായിരുന്നു. ഇതോടെ അവർക്ക് സ്വന്തമായത് വിജയവും നിർണായകമായ മൂന്നു പോയിന്റും.
No comments:
Post a Comment