കാഞ്ഞങ്ങാട്: വെള്ളക്കെട്ടിൽ വീണു നാലു വയസുകാരി മരിച്ചു. കാഞ്ഞങ്ങാട് കുശാൽനഗറിലെ മുഹമ്മദ് അൻസിഫ്-മുംതാസിന്റെയും മകളും കടപ്പുറം പിപിടിഎ എൽപി സ്കൂൾ എൽകെജി വിദ്യാർഥിനിയുമായ ഫാത്തിമ സൈനബ് ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച വൈകുന്നേരം കളിക്കാൻ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുശാൽനഗറിലെ ഫാത്തിമ വില്ലാ ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: മുഹമ്മദ് അമീൻ.
No comments:
Post a Comment