നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി പേസ്റ്റ് രൂപത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ശനിയാഴ്ച രാവിലെ ദോഹയിൽനിന്നു ഖത്തർ എയർവേസ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശി മുഹമ്മദ് റഫീഖിൽനിന്നാണു മൂന്നര കിലോ സ്വർണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കി അരയിൽ കെട്ടിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.[www.malabarflash.com]
സ്വർണ കള്ളക്കടത്ത് സംഘത്തിന്റെ കാരിയറായി ഇയാൾ പ്രവർത്തിക്കുന്നതായി കസ്റ്റംസ് സംശയിക്കുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഇയാൾ രണ്ടുവർഷം കൂടുമ്പോൾ നാട്ടിലെത്താറുണ്ട്. ഇതിനുമുന്പു 2016 ലാണ് നാട്ടിലെത്തിയത്.
സ്വർണ കള്ളക്കടത്ത് സംഘത്തിന്റെ കാരിയറായി ഇയാൾ പ്രവർത്തിക്കുന്നതായി കസ്റ്റംസ് സംശയിക്കുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഇയാൾ രണ്ടുവർഷം കൂടുമ്പോൾ നാട്ടിലെത്താറുണ്ട്. ഇതിനുമുന്പു 2016 ലാണ് നാട്ടിലെത്തിയത്.
മിശ്രിതരൂപത്തിൽ സ്വർണം കടത്തുമ്പോൾ പിടിക്കപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് ഈ മാർഗം അവലംബിക്കാൻ കാരണം. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കൊച്ചി വിമാനത്താവളം വഴി അനധികൃത സ്വർണക്കടത്ത് വർധിച്ചതിനെത്തുടർന്നു കസ്റ്റംസിന്റെ പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment