മോസ്കോ: പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച താരത്തെ ക്രൊയേഷ്യൻ ലോകകപ്പ് ടീമിൽനിന്നു പുറത്താക്കിയെന്നു റിപ്പോർട്ട്. സ്ട്രൈക്കർ നികോള കലിനിച്ചിനെയാണു മുഖ്യ പരിശീലകൻ സ്ളാട്കോ ഡാലിക് ടീമിൽനിന്നു പുറത്താക്കി നാട്ടിലേക്കു തിരിച്ചയച്ചത്.[www.malabarflash.com]
ശനിയാഴ്ച നൈജീരിയയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ എസി മിലാൻ താരം കൂടിയായ നികോളയെ പകരക്കാരനായി ഇറക്കാനായിരുന്നു സ്ളാട്കോ ഡാലിച്ചിന്റെ പദ്ധതി. എന്നാൽ തനിക്കു പുറംവേദനയാണെന്നു ചൂണ്ടിക്കാട്ടി മുപ്പതുകാരനായ നികോള ഇറങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ഇതിൽ അതൃപ്തനായ പരിശീലകൻ നികോളയെ നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നെന്നാണു റിപ്പോർട്ടുകൾ. ഇക്കാര്യം ക്രൊയേഷ്യയോ അവരുടെ ഫുട്ബോൾ ഫെഡറേഷനോ സ്ഥിരീകരിച്ചിട്ടില്ല.
തുടർച്ചയായ നാലാം മത്സരത്തിലാണ് നികോളയെ സൈഡ് ബെഞ്ചിൽ ഇരുത്തുന്നത്. മത്സരത്തിൽ ക്രൊയേഷ്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു നൈജീരിയയെ തോൽപിച്ചിരുന്നു. സൂപ്പർതാരം ലൂക്ക മോഡ്രിച്ചായിരുന്നു ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. മറ്റൊന്ന് സെൽഫ് ഗോളായിരുന്നു.

No comments:
Post a Comment