ഗോഹട്ടി: എടിഎം മെഷീനിൽ കുറച്ചു ചെറിയ ചുണ്ടെലികൾ കയറി, ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം രൂപ. ആസാമിലെ ടിൻസൂക്കിയ ജില്ലയിൽ ലായ്പുലിയിലെ എസ്ബിഐ എടിഎമ്മിലാണു സംഭവം.[www.malabarflash.com]
സാങ്കേതിക തകരാറിനെ തുടർന്ന് മേയ് 20 മുതൽ എടിഎം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രശ്ന പരിഹാരം വൈകിയപ്പോൾ ഒരു കൂട്ടം ചുണ്ടെലികൾ "അറ്റകുറ്റപ്പണി’കൾക്കായി എടിഎമ്മിൽ കയറിപ്പറ്റി. ഈ മാസം 11-ന് മെഷീനിന്റെ തകരാർ പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയപ്പോഴാണ് മെഷീനിന്റെ അകത്തു നടന്ന "അറ്റകുറ്റപ്പണി’കൾ വെളിച്ചംകണ്ടത്.
കടിച്ചുമുറിച്ച് ചിതറിച്ച നിലയിലായിരുന്നു നോട്ടുകൾ. 29 ലക്ഷം രൂപയാണ് എടിഎമ്മിൽ ഉണ്ടായിരുന്നത്. ഇതിൽ 12,38,000 രൂപ എലികൾ നശിപ്പിച്ചു. 17 ലക്ഷം രൂപ വീണ്ടെടുക്കാൻ കഴിഞ്ഞതായി ബാങ്ക് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment