തൊടുപുഴ: യുഡിഎഫ് ഭരണത്തിലായിരുന്ന തൊടുപുഴ നഗരസഭയുടെ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫില്‍ നിന്ന് സിപിഎമ്മിലെ മിനി മധുവാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.[www.malabarflash.com]
യുഡിഎഫ് ധാരണപ്രകാരം മുസ്‌ലിം ലീഗിലെ സഫിയ ജബ്ബാര്‍ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
ആദ്യഘട്ടത്തില്‍ മിനിക്ക് 13 ഉം യു ഡി എഫിലെ ജെസി ആന്റണിയ്ക്ക് 14 ഉം ബി ജെ പിയിലെ ബിന്ദു പത്മകുമാറിന് 8 വോട്ടുകളും ലഭിച്ചു. കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയാണ് ജെസി.
രണ്ടാംഘട്ടത്തില്‍ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് അംഗവുമായ ടി.കെ. സുധാകരന്‍ നായരുടെ വോട്ട് അസാധുവായി. ഇതോടെ രണ്ട് പേര്‍ക്കും തുല്യവോട്ടായി.
മിനി മധുവിനും ജെസ്സി ആന്റണിക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു. ബിജെപി അംഗങ്ങള്‍ വോട്ടുകള്‍ അസാധുവാക്കി. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് മിനി മധുവിനെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്.
നഗരസഭയിലെ 25-ാം വാര്‍ഡ് കൗണ്‍സിലറാണ് മിനി മധു. ഒളമറ്റം കണ്ണുവീട്ടില്‍ കുടുംബാംഗമാണ്.

No comments:
Post a Comment