ബേക്കൽ: ജിഎഫ്എച്ച്എസ്എസിൽ ലോകകപ്പ് ഫുട്ബോളിന്റെ ആരവമുയർത്തി റഷ്യൻ കാർണിവൽ റാലി നടത്തി. എട്ട് ഗ്രൂപ്പുകളിലായി 32 രാജ്യങ്ങളുടെ പതാകയും പ്ലക്കാർഡുമായി കുട്ടികള റാലിയിൽ അണിനിരന്നു.[www.malabarflash.com]
തങ്ങളുടെ ഇഷ്ടതാരങ്ങളായ നെയ്മർ, മെസ്സി, റൊണാൾഡോ തുടങ്ങിയവരുടെ ജഴ്സി അണിഞ്ഞും അതത് രാജ്യങ്ങളുടെ നിറമാർന്ന ജഴ്സി ധരിച്ചും കുട്ടികൾ റാലി വർണശബളമാക്കി.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച റാലി ബേക്കൽ എഎസ്ഐ മനോജ് ഫ്ലാഗ്ഓഫ് ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ.വി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് എം.അനിത, കെ.വി.ഹരീന്ദ്രൻ, സി.കെ.വേണു എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment