ദുബൈ:[www.malabarflash.com] വിധി ഇരുനയനങ്ങളിലും ഇരുട്ട് പടര്‍ത്തിയപ്പോഴും ഖുര്‍ആനിന്റെ വെളിച്ചം ഹൃദയത്തിലേറ്റു വാങ്ങി ത്വാഹാ മഹ്ബൂബ് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തിന് ദുബായിലെത്തി. കാഴ്ചയില്ലായ്മയെ ബ്രെയിന്‍ ലിപികൊണ്ടും തളരാത്ത നിശ്ചയ ദാര്‍ഢ്യവും കീഴടങ്ങാത്ത ആത്മധൈര്യവും കൊണ്ട് തോല്‍പിച്ചാണ് ത്വാഹാ ഖുര്‍ആനിനെ മനസ്സിലിരുത്തിയത്.
മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍നിന്ന് മൂന്നര വര്‍ഷം നീണ്ട കഠിനയത്‌നത്താല്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയതിന് പുറമെ പാരായണ ശാസ്ത്രവും 16 ലേറെ പാരായണ ശൈലികളും ത്വാഹ സ്വായത്തമാക്കിയിട്ടുണ്ട്. ബ്രെയിന്‍ ലിപികൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ ആദ്യ പ്രതിഭയായാണ് ത്വാഹയെ കരുതപ്പെടുന്നത്. ബശീര്‍ സഅദി, അസ്ലം സഖാഫി തുടങ്ങിയ പ്രമുഖ ഖുര്‍ആന്‍ പാരായണ വിദഗ്ധരുടെ ശിക്ഷണത്തില്‍ ഖുര്‍ആന്‍ അഭ്യസിച്ച ത്വാഹയുടെ ശ്രവണ മാധുര്യമാര്‍ന്ന പാരായണം കേള്‍ക്കാന്‍ മറ്റു വിദ്യാര്‍ഥികളും പൊതുജനങ്ങളും മഅ്ദിന്‍ ക്യാമ്പസിലേക്ക് ഒഴുകിയെത്താറുണ്ട്.
താനൂര്‍ ഓമച്ചപുഴ സ്വദേശിയായ ത്വാഹാ മഹ്ബൂബ് പ്രസിദ്ധ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ഹാഫിള് അബൂബക്കര്‍ കുട്ടി മുസ്ലിയാരുടെ പൗത്രനാണ്. വരിക്കോട്ടില്‍ അബ്ദുല്ല-മരിയം ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് ത്വാഹ. അനുജന്‍ ഹസ്സന്‍ സഈദിനും ജന്മനാ കാഴ്ച ശക്തിയില്ല.
എന്നാല്‍ കാഴ്ചശേഷിയുള്ളവരെപ്പോലും തോല്‍പിക്കുന്ന നിരവധി സിദ്ധികളുള്ള ഈ അന്ധസഹോദരങ്ങള്‍ നാട്ടുകാരില്‍ അത്ഭുതമുളവാക്കാറുണ്ട്.
ജന്മനാട്ടുകാര്‍ ഒന്നടങ്കം ചേര്‍ന്ന് പൊതുവേദിയൊരുക്കി ആശീര്‍വദിച്ചാണ് ത്വാഹയെ യാത്രയാക്കിയതത്.
അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ത്വാഹ എസ് എസ് എഫ് സാഹിത്യോത്സവ് അടക്കമുള്ള നിരവധി മത്സരങ്ങളില്‍ ഒട്ടനവധി അനുമോദനങ്ങളും അംഗീകാരങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment