അടിമാലി: ജീപ്പ് കത്തി വാഹനത്തിലുണ്ടായിരുന്ന ഉടമ വെന്തു മരിച്ചു. പൊൻമുടിയിൽ താമസിക്കുന്ന കോലോത്ത് ബേബി മാത്യു ( 52 ) ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30നു വെള്ളത്തുവൽ - കൊന്നത്തടി റോഡിൽ കാക്കാ സിറ്റിക്കു സമീപമാണ് സംഭവം.[www.malabarflash.com]
റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നെന്നു കരുതുന്ന ഇൻവേഡർ ജീപ്പ് സ്ഫോടനശബ്ദത്തോടെ കത്തിയമരുകയായിരുന്നു. സമീപമുണ്ടായിരുന്ന കടയിൽനിന്നും ആളുകളെത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തി.ഏലത്തോട്ടം ഉടമയായ ബേബി മാത്യുവിനു പൊൻമുടിയിലും അഞ്ചാംമൈലിലും തോട്ടങ്ങളുണ്ട്.
ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് വാഹനത്തിൽ പെട്രോൾ കരുതിയിരുന്നതായി സൂചനയുണ്ട്. അബദ്ധവശാൽ തീ പടർന്നതാകാമെന്നു കരുതുന്നു. വെള്ളത്തൂവൽ പോലീസ് കേസെടുത്തു. ഭാര്യ: ആഷ പൊൻമുടി കദളിക്കാട്ടിൽ കുടുംബാഗം. മക്കൾ: അമൽ, ജോസഫ്. ഇരുവരും വിദ്യാർഥികളാണ്.

No comments:
Post a Comment