ഇടുക്കി: തൊടുപുഴ സ്വദേശികളായ കമിതാക്കൾക്ക് ഒരുമിച്ച് ജീവിക്കാൻ ഇടുക്കി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി നേരത്തേ യുവാവ് പരാതിപ്പെട്ടിരുന്നു.[www.malabarflash.com]
തൊടുപുഴ, കോടിക്കുളം സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടി യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. വ്യത്യസ്ത മതവിശ്വാസികളായതിനാൽ വീട്ടുകാരുടെ എതിർപ്പ് മൂലം യുവാവിന്റെ പാലക്കാടുള്ള അമ്മാവന്റെ വീടിലായിരുന്നു അഭയം തേടിയിരുന്നത്.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ സ്റ്റേഷനില്‍ ഹാജരായ യുവാവിനെയും പെണ്‍കുട്ടിയെയും കരി മണ്ണൂരിലേക്ക് കൊണ്ടുവന്നു. പിന്നീട് ഇവരെ ഇടുക്കി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
യുവാവിനെയും സഹോദരിയെയും കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ അമ്മയും ആരോപിച്ചു.
തനിക്ക് വധഭീഷണിയുണ്ടെന്നും പോലീസിനെ സ്വാധീനിക്കാൻ പെൺകുട്ടിയുടെ ബന്ധുക്കൾ ശ്രമിക്കുന്നുണ്ടെ ന്നും പോലീസ് സ്റ്റേഷനിൽ വെച്ച് യുവാവെഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.
പെൺകുട്ടിക്ക് വീട്ടിൽ നിന്ന് പീഡനം സഹിക്ക വയ്യാതെയാണ് വീടുവിട്ടിറങ്ങിയത്. തന്റെ വീട് ഗുണ്ടകൾ വളഞ്ഞിട്ടുണ്ടെ ന്നും യുവാവ് പരാതിപ്പെടുന്നു.
യുവാവിനെ സഹായിച്ച സുഹൃത്തുക്കളെയും പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പിതാവ് ഫോണിലൂടെ ഭീഷണി സന്ദേശമയച്ചെന്നാണ് പരാതി. കഴിഞ്ഞ 15 ദിവസം മുമ്പ് പത്രവാർത്ത കണ്ടിരുന്നില്ലെ, ഞാനിനി ജീവിക്കുന്നത് നിങ്ങളെ കൊല്ലാൻ വേണ്ടി മാത്രമാണെന്നും യുവാവിനെ സഹായിച്ചവരെയും വെച്ചേക്കില്ലെന്നും സന്ദേശത്തിൽ പറയുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.

No comments:
Post a Comment