മലപ്പുറം: മെസ്സിയുടെയും അര്‍ജന്റീനയുടെയും കേരളത്തിലെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.[www.malabarflash.com]
സാക്ഷാല്‍ ലയണല്‍ മെസ്സി നിങ്ങളുടെ ആവേശം കണ്ടു കഴിഞ്ഞു. ലോകമെങ്ങും ലോകകപ്പ് ആവേശമുയര്‍ന്ന സാഹചര്യത്തില്‍ മെസ്സിക്ക് ആശംസയര്‍പ്പിച്ച് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ധാരാളം വീഡിയോകളും പോസ്റ്റുകളുമാണ് മിന്നല്‍ വേഗത്തില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
ഇങ്ങനെ ലഭിക്കുന്ന വീഡിയോകളില്‍ സെലക്ട് ചെയ്തത് മാത്രമാണ് മെസ്സിയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ അപ് ലോഡ് ചെയ്യാറുള്ളത്. ഇതിലാണ് ഇപ്പോള്‍ മലപ്പുറത്തെ മെസ്സി ആരാധകര്‍ ഇടം പിടിച്ചിരിക്കുന്നത്.
വാമോസ് അര്‍ജന്റീന എന്ന മലപ്പുറത്തെ മെസ്സി ആരാധകരുടെ ഫേസ് ബുക്ക് പേജിലെ അഡ്മിന്‍മാര്‍ ചിത്രീകരിച്ച ‘വാമോസ് ലിയോ’ എന്ന വീഡിയോയാണ് സൂപ്പര്‍ താരം ഷെയര്‍ ചെയ്തിരിക്കുന്നത്.
മെസ്സിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതും അപ് ലോഡ് ചെയ്യുന്നതും പ്രത്യേക മിഡിയവിങ്ങാണ്.
ഇങ്ങനെ അപ് ലോഡ് ചെയ്യുന്നവയില്‍ മിക്കതും മെസ്സി പ്രത്യേകം താല്‍പ്പര്യമെടുത്ത് കാണാറുമുണ്ട്. ലോകത്താകമാനം ഏറ്റവും കൂടുതല്‍ ആരാധകരുള്ള മെസ്സി ഏഷ്യന്‍ രാജ്യങ്ങളിലെ ആരാധകരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ ഈ വീഡിയോ മെസ്സി കണ്ടിട്ടുണ്ടാകും എന്ന് ഉറപ്പ്.
വാമോസ് അര്‍ജന്റീനയുടെ ഫേസ് ബുക്ക് പേജിലെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേയും ആവേശം കണ്ട് മെസ്സിയുടെ വീഡിയോ വിഭാഗം ഇവരെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മെയ് 13ന് മലപ്പുറം കോട്ടക്കുന്നില്‍ ചിത്രീകരിച്ച വീഡിയോ അഡ്മിന്‍ അയച്ചുകൊടുത്തു.
15 രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ മെസ്സിക്ക് ആശംസ നേരുന്നതില്‍ ഇന്ത്യയുടെ ആരാധക പ്രതിനിധികളായി മെസ്സിയുടെ ഔദ്യോഗിക പേജില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞത് എടപ്പാള്‍ സ്വദേശി ഹാസിഫ്, എടവണ്ണ സ്വദേശി ഷജീഹ്, മൊറയൂരിലെ ഷബീബ്, ഫറോക്കിലെ ഷരീഫ്, തൃശൂരിലെ ആദിഷ്, മഞ്ചേരിയിലെ റോഷിത് മഞ്ചേരി എന്നിവര്‍ക്കാണ്. 15 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം.
ലോകത്ത് ഏത് മേഖലയിലെടുത്താലും ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും അധികം പേര്‍ ഇഷ്ടപ്പെടുന്ന ഇതിഹാസ താരമാണ് ലാറ്റിനമേരിക്കയിലെ ദരിദ്ര രാജ്യമായ അര്‍ജന്റീനയുടെ നായകന്‍ മെസ്സി എന്നു ഓര്‍ക്കുമ്പോഴാണ് സെക്കന്റില്‍ മിന്നി മറിഞ്ഞതാണെങ്കിലും ഈ വീഡിയോയിലെ മലയാളി സാന്നിധ്യവും ശ്രദ്ധേയമാകുന്നത്.
ജനസംഖ്യയില്‍ ലോകത്തെ ഏറ്റവും വലിയ ജനസാന്ദ്രതയുള്ള രണ്ടു രാജ്യങ്ങളില്‍ ചൈനയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനം ആയതിനാല്‍ ഇന്ത്യയിലാണ് മെസ്സിയും നെയ്മറും അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെയും ടീമുകളുടെയുമെല്ലാം ‘ യഥാര്‍ത്ഥ’ ആരാധക കരുത്ത്.
ഇവിടെ ഫുട്‌ബോളിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന പടയുള്ളതാകട്ടെ കേരളത്തിലുമാണ്. ഇതില്‍ തന്നെ ആവേശത്തിന് അതിരില്ലാത്തത് മലബാര്‍ ജില്ലകളിലാണ് പ്രത്യേകിച്ച് മലപ്പുറത്താണ്.
എത് തുലാസില്‍ തൂക്കിയാലും ഇവിടെ ആരാധക ബാഹുല്യം അര്‍ജന്റീനക്കാണ് . .മെസ്സിക്കാണ് . .
സ്വന്തം ടീമുകളായാണ് അര്‍ജന്റീന, ബ്രസീല്‍ ടീമുകളെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ പ്രത്യേകിച്ച് മലബാറുകാര്‍ കാണുന്നത്.അവര്‍ക്ക് വേണ്ടി കൂറ്റന്‍ കട്ടൗട്ടുകളും പോസ്റ്റുകളും വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞു.

ബിഗ് സ്‌ക്രീനുകളില്‍ കളി കാണാനുള്ള സൗകര്യങ്ങള്‍ ക്ലബുകളുടെ നേതൃത്വത്തില്‍ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്.
മെസ്സി ആരാധകരാകട്ടെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞാടുകയാണ് ചെയ്യുന്നത്. ഈ ആവേശം തന്നെയാണ് മെസ്സിയുടെ കണ്ണിനു മുന്നില്‍ അവരെ എത്തിച്ചതും

No comments:
Post a Comment