Latest News

മെസിക്കൊപ്പം ഛേത്രി; ഇ​ന്ത്യ​ക്ക് ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ൽ കി​രീ​ടം

മും​ബൈ: കെ​നി​യെ എ​ത​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് സ്വ​പ്ന​ക​പ്പ് നേ​ടി​ക്കൊ​ടു​ത്ത​ത്. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ര​ണ്ടു ഗോ​ളു​ക​ളും.[www.malabarflash.com]

എ​ട്ടാം മി​നി​റ്റി​ൽ ബോ​ക്സി​നു പു​റ​ത്തു​നി​ന്നെ​ടു​ത്ത ഫ്രീ​കി​ക്കി​ലൂ​ടെ​യാ​ണ് ഛേത്രി ​ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ലീ​ഡ് എ​ടു​ത്ത​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ഇ​ന്ത്യ വ​ലി​ഞ്ഞെ​ങ്കി​ലും ക്യാ​പ്റ്റ​ന്‍റെ ഗോ​ൾ​ദാ​ഹം അ​ട​ങ്ങി​യി​ല്ല. ക​ളി​യു​ടെ 28 ാം മി​നി​റ്റി​ൽ ഛേത്രി ​വീ​ണ്ടും ആ​ഫ്രി​ക്ക​ൻ വ​ല​കു​ലു​ക്കി.

ര​ണ്ടാം ഗോ​ളോ​ടെ സു​നി​ൽ ഛേത്രി ​സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി​യു​ടെ റി​ക്കാ​ർ​ഡി​നു അ​ടു​ത്തെ​ത്തി. നി​ല​വി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഛേത്രി ​മെ​സി​യു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 81 ഗോളുകളെന്ന റെക്കോർഡാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.