മേല്‍പ്പറമ്പ: കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും എം. എ. മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നടക്കാലിലെ ഭാസ്‌കരന്റെ മകള്‍ ബീ. മനീഷ, സി. ബി. എസ്. ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയില്‍ സൈക്കോളജിയില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മരവയല്‍ എ. എച്. മുഹമ്മദിന്റെ മകള്‍ ഫാത്തിമത്ത് നഈമ നസ്‌റിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് കാസറകോട് എം ല്‍ എ എന്‍ എ നെല്ലിക്കുന്ന് ജിംഖാന സഫാ സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു.[www.malabarflah.com]
കാസറകോട് ഡി വൈ എസ് പി എസ് സുകുമാരന്‍ നായര്‍ ഷാള്‍ അണിയിച്ചു. ജിംഖാന മേല്‍പറമ്പ് ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് വേദിയില്‍ വെച്ചായിരുന്നു വിതരണം ചെയ്തത് ജിംഖാന മേല്‍പറമ്പ് മെമ്പര്‍മാരും മേല്‍പറമ്പിലെ സഹ സംഘടന ഭാരവാഹികളും, ജനപ്രധിനികളും, ക്ഷണിക്കപ്പെട്ട മറ്റു അഥിതികളും സന്നിധരായിരുന്നു.
ജിംഖാന മേല്‍പറമ്പ് ഉപദേശക സമിതി അംഗം ജാബിര്‍ സുല്‍ത്താന്‍ അധ്യക്ഷതയില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ ചളയങ്ങോട് അറബിക് കോളേജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി.
കല്ലട്ര മാഹിന്‍ ഹാജി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഡി വൈ എസ് പി എസ് സുകുമാരന്‍ നായര്‍ ജിംഖാന മേല്‍പറമ്പ് പ്രസിഡന്റ് അബൂബക്കര്‍ തിരുത്തി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
ജനറല്‍ സെക്രട്ടറി സലാം കൈനോത്ത് സ്വാഗതവും ജിംഖാന യു എ ഇ ജോയിന്‍ സെക്രട്ടറി റഹ്മാന്‍ കൈനോത് നന്ദിയും പറഞ്ഞു. വിശദമായ ഇഫ്താര്‍ വിരുന്നും ഉണ്ടായിരുന്നു.

'വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം' എന്ന ആശയം ഉയര്‍ത്തി പിടിച്ചു മുന്‍ വര്‍ഷങ്ങളിലും ഈ വര്‍ഷവും ജിംഖാന മേല്‍പറമ്പ് ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ മെഡലും ക്യാഷ് അവാര്‍ഡുകളും നല്‍കി പ്രോത്സാഹനം നല്‍കി വരുന്നു.
No comments:
Post a Comment