പള്ളിക്കര: പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദിഖ് പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ സഹകരണത്തോടെ 730 പേര്‍ക്ക് നടപ്പിലാക്കുന്ന ഒമ്പതാമത് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ വിതരണോദ്ഘാടനം ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ മകന്‍ അബ്ദുല്ല ഇബ്രാഹിം നിര്‍വഹിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണവും സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി മുഖ്യപ്രഭാഷണവും നടത്തി. പള്ളിക്കര സി.എച്ച് സെന്ററിന് വേണ്ടി പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച ചികിത്സാ സഹായം ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി ഏറ്റുവാങ്ങി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, കെ.എ അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഷമീം ബേക്കല്‍, സി.എ ബഷീര്‍, തബാസ്‌കോ ബഷീര്‍, പി.എം ഖാദര്‍ ഹാജി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, പി.കെ അബ്ദുല്ല, ബഷീര്‍ പൂച്ചക്കാട്, കെ.എം അബ്ദുല്‍ റഹിമാന്‍ പ്രസംഗിച്ചു.
No comments:
Post a Comment