Latest News

സെനഗലിനെ സമനിലയിൽ തളച്ച് ജപ്പാൻ

എക്തറിന്‍ബര്‍ഗ്: പകരക്കാരാനായി കളത്തിലിറങ്ങി ആറു മിനിറ്റിനുള്ളില്‍ ഗോള്‍ നേടിയ കെയ്സുക്കി ഹോണ്ടയുടെ മികവില്‍ സെനഗലിനെ സമനിലയില്‍ കുരുക്കി ജപ്പാന്‍.[www.malabarflash.com]

ഗ്രൂപ്പ് എച്ചില്‍ തുല്യ പോയിന്റുകള്‍ പങ്കിടുന്ന ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോല്‍ രണ്ട് ഗോള്‍ വീതം പങ്കുവെച്ച് പിരിയികയായിരുന്നു. മത്സരം സമനിലയില്‍ കലാശിച്ചതോടെ സെനഗലിനും ജപ്പാനും ഒരുപോലെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉയര്‍ത്താനായിട്ടുണ്ട്. ജപ്പാന്‍ കൊളംബിയയോടും സെനഗല്‍ പോളണ്ടിനോടും ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. ഇരുവര്‍ക്കും ഇപ്പോള്‍ ഗ്രൂപ്പില്‍ നാല് പോയിന്റ് വീതമുണ്ട്.

പതിനൊന്നാം മിനിറ്റില്‍ സെനഗലാണ് സാദിയോ മാനെയിലൂടെ ലീഡ് നേടി ആദ്യം ആധിപത്യം സ്ഥാപിച്ചത്. 34-ാം മിനിറ്റില്‍ തകാഷി ഇന്യുയിയിലൂടെ ജപ്പാന്‍ തിരിച്ചടിച്ചു. തുല്യരായി ആദ്യ പകുതി അവസാനിപ്പിച്ച് തിരിച്ചെത്തിയ ശേഷം 71-ാം മിനിറ്റില്‍ സെനഗല്‍ വീണ്ടും ലീഡ് നേടി. ഏഴ് മിനിറ്റ് ദൈര്‍ഘ്യം മാത്രമെ ഈ ലീഡിനുണ്ടായിരുന്നുള്ളൂ. 78-ാം മിനിറ്റില്‍ ഹോണ്ടയിലൂടെ ജപ്പാന്‍ സമനിലപിടിക്കുകയായിരുന്നു.

72-ാം മിനിറ്റില്‍ കവാഗയ്ക്ക് പകരം കളത്തിലിറങ്ങിയതായിരുന്നു ഹോണ്ട 78-ാം മിനിറ്റില്‍ തന്നെ ലക്ഷ്യം കാണുകയായിരുന്നു. ബോക്സിന് പുറത്ത് നിന്നുള്ള ഒസാക്കയുടെ ക്രോസ് ഗോള്‍കീപ്പര്‍ കുത്തിയകറ്റിയത് ഇന്യുയിയുടെ കാലിലേക്കായിരുന്നു. ഇടതു പാര്‍ശ്വത്തില്‍ നിന്ന് ഇന്യുയി അത് ഒകസാക്കിയ്ക്ക് കണയ്ക്കായി നല്‍കി. എന്നാല്‍ ബോക്സിലേക്ക് ഓടിയെത്തിയ ഒകസാകിയ്ക്ക് പന്ത് കണക്റ്റ് ചെയ്യാനായില്ല. ആ സമയത്ത് ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കെയ്സുക്കി ഹോണ്ട കിട്ടിയ അവസരം മുതലെടുത്ത് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.

71-ാം മിനിറ്റില്‍ എന്‍ബയ നിയാങ്ങിന്റെ പാസ്സില്‍ നിന്ന് മൗസ വാഗാണ് സെനഗലിന്റെ രണ്ടാം ഗോള്‍ നേടിയത്. പ്രയാസമേറിയ ഒരു ആംഗിളില്‍ നിന്നായിരുന്നു വാഗിന്റെ ഗോള്‍. ബോക്‌സിനുള്ളില്‍ ഫുള്‍ ബാക്ക് യൂഗോ നഗോട്ടോമോയും ഇന്യുയിയും നടത്തിയ നീക്കമാണ് ഗോളില്‍ ജപ്പാന്റെ ആദ്യ ഗോളില്‍ കലാശിച്ചത്.

ഇടതു വിങ്ങില്‍ രണ്ട് സെനഗല്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നഗോട്ടോമോ പന്ത് ഇന്യുയിക്ക് കൈമാറുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇന്യുയിക്ക് പന്ത് നിയന്ത്രിച്ച് വല ചലിപ്പിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചു. കാലുയര്‍ത്തി തടയാന്‍ ശ്രമിച്ച സെനഗലിന്റെ പ്രതിരോധ താരത്തിനിടയിലൂടെ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക്.1-1.

ജാപ്പനീസ് പ്രതിരോധത്തിന്റെയും ഗോള്‍കീപ്പറുടെയും പിഴവുകള്‍ മുതലെടുത്താണ് സെനഗല്‍ ആദ്യ ഗോള്‍ നേടിയത്. പതിനൊന്നാം മിനിറ്റില്‍ സാദിയോ മാനെ ലക്ഷ്യം കാണുകയായിരുന്നു.
ബോക്സിലേയ്ക്കുള്ള വാഗ്യുവിന്റെ ലോബിന് ആദ്യം തലവച്ചത് ജാപ്പനീസ് താരം. എന്നാല്‍, ദുര്‍ബലമായ ഹെഡ്ഡര്‍ കിട്ടിയത് ബോക്സില്‍ തന്നെ നില്‍ക്കുകയായിരുന്ന യൂസഫ് സബാലിക്ക്. സബാലി അത് ഗോളിലേയ്ക്ക് വഴിതിരിച്ചുവിട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.