കൊണ്ടോട്ടി: കരിപ്പൂരിൽ നിന്നും മുംബൈയിലേക്കു പറന്നുയരാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ എമർജൻസി എയർ ലാഡറിന്റെ വാതിൽ താനേ തുറന്നു. തലനാരിഴക്കു വൻ അപകടം ഒഴിവായി.[www.malabarflash.com]
വെള്ളിയാഴ്ച രാവിലെ 7.20ന് കരിപ്പൂരിൽനിന്ന് മുംബൈയിലേക്ക് പറന്നുയരുന്നതിനു തൊട്ടുമുന്‍പാണ് എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാരെ കയറ്റി പറന്നുയരാനായി റണ്‍വേയിലേക്ക് പുഷ്ബാക്ക് ട്രാക്ടർ ഉപയോഗിച്ച് വലിച്ചു നീക്കിയ വിമാനം റണ്‍വേയിൽ ഓടാൻ തുടങ്ങുന്നതിനിടെയായിരുന്നു സംഭവം. അടിയന്തര സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക്കായി തുറക്കേണ്ട വിമാനത്തിന്റെ മുന്നിലെ വാതിലാണ് ആകസ്മികമായി തുറന്നത്.
156 യാത്രക്കാരും ഏഴു വിമാനജോലിക്കാരുമടക്കം 163 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വാതിൽ തുറന്ന വിവരം വൈമാനികന്റെ ശ്രദ്ധയിൽ പെട്ടതോടെ വിമാനം നിർത്തുകയായിരുന്നു. വാതിൽ തനിയേ തുറന്നതാണെന്ന് അന്വേഷണത്തിൽ ബോധ്യമായത്.

No comments:
Post a Comment