കൊല്ലം: കെവിൻ വധക്കേസിൽ പ്രതികളായ മൂന്നു പേർ കൂടി പോലീസ് പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന കൊല്ലം ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവരെയാണ് കോയന്പത്തൂരിൽനിന്ന് കൊല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 12 ആയി.[www.malabarflash.com]
കൊല്ലം തെ·ല ഒറ്റക്കൽ ഷാനു ഭവനിൽ ഷാനു ചാക്കോയാണ് കേസിൽ ഒന്നാം പ്രതി. ഷാനുവിന്റെ പിതാവ് ചാക്കോ ജോണ്‍, പുനലൂർ സ്വദേശി മനു മുരളീധരൻ, നിയാസ് മോൻ, ഇബ്രാഹിം റിയാസ്, ഇഷാൻ, ഇർഷാദ്, ഷെഫിൻ, ടിന്േറാ ജെറോം എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വധക്കേസിൽ അറസ്റ്റിലായവരിൽനിന്നു കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സസ്പെൻഷനിലായ ഗാന്ധിനഗർ എഎസ്ഐ ടി.എം. ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

No comments:
Post a Comment