Latest News

സി.പി.ഐ.(എം) കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: കാസര്‍കോട് നഗരസഭക്കകത്ത് നില നില്‍ക്കുന്ന അഴിമതിക്കും, സ്വജന പക്ഷ പാതത്തിനുമെതിരെ സി.പി.ഐ.(എം) കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.[www.malabarflash.com]

യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ വര്‍ഷങ്ങളായി സര്‍ക്കാറിന്റെ ജന ക്ഷേമ പദ്ധതികളിലും, വികസന പ്രവര്‍ത്തനങ്ങളിലും കാണിക്കുന്ന വന്‍ ക്രമക്കേടിന്റെ ഭാഗമായി ഇവിടെ മുഴുവന്‍ പദ്ധതികളും താളം തെറ്റിയിരിക്കുകയാണ്. പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയുമായി ചേര്‍ന്നാണ് ഭരണ സമിതി ക്രമക്കേട് നടത്തുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് ചില ഉദ്യോഗസ്ഥരും കാണിക്കുന്നത്. 

തട്ടിപ്പിന് കുട്ടുനില്‍ ക്കാത്ത ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും നഗരസഭയില്‍ നല്‍ക്കുന്നുണ്ട്. 

മാര്‍ച്ച് പുതിയ ബസ് സ്റ്റാന്റ് നിന്നാരംഭിച്ച പ്രകടനം മുന്‍സിപ്പല്‍ അവസാനിപ്പിച്ചു. പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. 

വിദ്യാനഗര്‍ ലോക്കല്‍ സെക്രട്ടറി അനില്‍ ചെന്നിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ.രാജന്‍, എം.സുമതി, ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, കെ.ഭാസ്‌ക്കരന്‍, കെ.ദിനേശ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ലോക്കല്‍ സെക്രട്ടറി

പി.ദാമോദരന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.