കാസര്‍കോട്: സഹോദരിക്കൊപ്പം സ്‌കൂളില്‍ പോയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് ജീവപര്യന്ത്യം കഠിന തടവും 50000.00 രൂപ പിഴയും.[www.malabarflash.com]
കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി, ഫഹദ് (എട്ട്) കൊല്ലപ്പെട്ട കേസില്‍ തെങ്ങുകയറ്റ തൊഴിലാളി ഇരിയ കണ്ണോത്ത് വിജയ (31)നെതിരെയാണു കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്)യുടെ വിധി.
ഓട്ടോ ഡ്രൈവര്‍ കല്യോട്ട് കണ്ണോത്ത് സ്വദേശി അബ്ബാസിന്റെയും ആയിഷയുടെയും മകനാണു ഫഹദ്. 2015 ജൂലൈ ഒന്‍പതിനു രാവിലെ കല്യോട്ടിനു സമീപം ചന്തന്‍മുള്ളിലായിരുന്നു കൊലപാതകം. സ്‌കൂളിലേക്കു പോവുകയായിരുന്നു ഫഹദ്.
ഒരു കാലിനു സ്വാധീനക്കുറവുള്ള കുട്ടിയെ വാക്കത്തി കൊണ്ടു കഴുത്തിനും പുറത്തുമായി തുരുതുരാ വെട്ടിക്കൊലപ്പെടുത്തിയെന്നാണു ബേക്കല്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസ്. റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചതായി പോലീസിനു വ്യാജസന്ദേശം അയച്ചതു വിജയനാണെന്നു ഫഹദിന്റെ പിതാവ് പോലീസില്‍ പറഞ്ഞുവെന്നാരോപിച്ചുള്ള വ്യക്തിവിരോധമാണു കൊലപാതകത്തിനിടയാക്കിയത്.

No comments:
Post a Comment