മലപ്പുറം: സ്വകാര്യ ബസില്‍ കോളേജ് ബസിടിച്ച് സീറ്റിന്റെ കമ്പി തലയില്‍ തുളഞ്ഞുകയറി കാസര്‍കോട്ടെ സിവില്‍ എക്സൈസ് ഓഫീസര്‍ മരിച്ചു. കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്സൈസ് ഓഫീസര്‍ മലപ്പുറം പെരിന്തല്‍മണ്ണ പള്ളിത്തൊടി ഹൗസില്‍ ഹംസയുടെ മകന്‍ പി. മുഹമ്മദ് ഷരീഫ് (27) ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ മലപ്പുറം പാണക്കാട് വെച്ചാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോള്‍ ഷരീഫ് സഞ്ചരിച്ച ബസില്‍ പിറകെ നിന്നെത്തിയ ഏറനാട് നോളജ് സിറ്റി കോളേജിന്റെ ബസിടിക്കുകയായിരുന്നു.
പിറകു വശത്ത് ഇരുന്നിരുന്ന ഷരീഫിന്റെ തലയിലേക്ക് കമ്പി തുളച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
No comments:
Post a Comment