തിരൂർ: ഉൗമ എന്ന വ്യാജേന സഹായം അഭ്യർഥിച്ചു പോസ്റ്റോഫീസിലെത്തിയ ആൾ നാലു ലക്ഷം രൂപ തട്ടിയെടുത്തു രക്ഷപ്പെട്ടു. തിരൂർ പാൻബസാറിലെ പോസ്റ്റ് ഓഫീസിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതുസംബന്ധിച്ചു അന്പതു വയസു പ്രായം തോന്നിക്കുന്ന ഇതര സംസ്ഥാനക്കാനെതിരേ പോലീസ് കേസെടുത്തു. [www.malabarflash.com]
സഹായം അഭ്യർഥിച്ചു കൊണ്ടുള്ള നോട്ടീസുമായി മോഷ്ടാവ് പോസ്റ്റ് ഓഫീസിലെത്തുകയായിരുന്നു. തുടർന്നു ഇയാൾക്കു സഹായം നൽകാനായി പോസ്റ്റ് ഓഫീസ് ജീവനക്കാരൻ സീറ്റിൽ നിന്നു എഴുന്നേറ്റപ്പോൾ കൗണ്ടറിലുണ്ടായിരുന്ന നാലു ലക്ഷം രൂപയുമായി ഭിക്ഷാടകൻ കടന്നുകളയുകയായിരുന്നു.
മറ്റൊരു ഇടപാടുകാരനു നൽകാൻ കൗണ്ടറിൽ വച്ച പണമാണ് മോഷ്ടിച്ചത്.
ഭിക്ഷാടകനെ ജീവനക്കാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പരിസരത്തെ സിസിടിവി പോലീസ് പരിശോധിച്ചു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമാന രീതിയിൽ മോഷണം നടത്തിയതിനു ഇയാൾക്കെതിരേ കോട്ടക്കൽ, മഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടിയിരുന്നില്ല. ഉൗമയെന്ന വ്യാജേന നാവ് നീട്ടിക്കാണിച്ച് കൈയിൽ കിട്ടുന്നതെന്തും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുന്നതിനായി ഇയാളുടെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരേ അന്വേഷണം ഉൗർജിതമാക്കിയതായും കൂടുതൽ കേസുകളുണ്ടോയെന്ന് പരിശോധിക്കുമെന്നും തിരൂർ എസ്ഐ സുമേഷ് സുധാകരൻ പറഞ്ഞു.
No comments:
Post a Comment