Latest News

കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു, ഒരാൾ മരിച്ചു

കൊച്ചി: പുറംകടലില്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 80 ശതമാനമാണ് പൊള്ളലേറ്റത്. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി യോ​ഗേ​ഷ് സോ​ള​ങ്കി​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. എം.വി. നളിനിയെന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്.[www.malabarflash.com]

കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍. മൊത്തം 22 പേരാണ് കപ്പലിലുണ്ടായിരുന്നത്.

തീപ്പിടിത്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ പൊള്ളലേറ്റയാളെ രക്ഷപ്പെടുത്താനായി തിരിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരെ രക്ഷിക്കുവാനായി സീകിങ് വിഭാഗത്തില്‍പ്പെട്ട ഹെലിക്കോപ്റ്ററും നാവികസേന തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.

തീരസംരക്ഷണ സേനയുടെ ചാര്‍ളിയെന്ന ബോട്ടും കപ്പലിലിനു സമീപത്തേക്കയച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും വെളിച്ചമില്ലായ്മയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് കപ്പലില്‍ വൈദ്യുതി നിലച്ചു. കപ്പല്‍ പ്രവര്‍ത്തിപ്പിക്കാനാകാത്ത അവസ്ഥയിലാണെന്നാണ് വിവരം.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് നാഫ്തയുമായി പോവുകയായിരുന്നു കപ്പല്‍. എഞ്ചിന്‍ റൂമില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് കപ്പലിന് തീപിടിച്ചതെന്നാണ് വിവരം. തീപ്പിടിത്തം നിയന്ത്രണവിധേയമാക്കിയതായി കൊച്ചില്‍ പോര്‍ട് ട്രസ്റ്റ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.