Latest News

പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം; 50 പവനും പണവും കവര്‍ന്നു

കൊച്ചി: വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ചെവ്വാഴ്ച  രാത്രിയാണ് മോഷണം നടന്നതെന്നു കരുതുന്നു.[www.malabarflash.com]

തൃക്കപുരം ക്ഷത്രത്തില്‍നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും മോഷ്ടിക്കപ്പെട്ടു. ശ്രീനാരായണ ക്ഷേത്രത്തില്‍നിന്ന് 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയും കവര്‍ന്നു. ക്ഷേത്രവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്.

മോഷണം നടന്ന ക്ഷേത്രങ്ങളില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.