Latest News

അല്ലാഹുവിനെ പ്രീതിപ്പെടുത്താനെന്ന പേരിൽ പിതാവ് നാല് വയസുകാരിയെ കൊന്നു

ജോധ്പൂർ: റംസാൻ മാസത്തിൽ അല്ലാഹുവിനെ പ്രതീപ്പെടുത്താനെന്ന പേരിൽ തന്റെ നാല് വയസുകാരിയെ ബലികൊടുത്ത പിതാവിനെ ശനിയാഴ്‌ച രാജസ്ഥാനിൽ നിന്നും പോലീസ് പിടികൂടി.[www.malabarflash.com]

വെള്ളിയാഴ്‌ചയാണ് പ്രതിയുടെ വീട്ടിൽ നിന്നും മകൾ റിസ്‌‌വാനയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ പിപാർസിറ്റി സ്വദേശിയായ പിതാവ് നവാബ് അലി പിടിയിലായത്.

വ്യാഴാഴ്‌ച രാത്രി നവാബ് അലിയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയത്. പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന കുടുംബം കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ താഴത്തെ നിലയിൽ റിസ്‌വാനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കുട്ടിയെ പൂച്ച കടിച്ച് കൊന്നതായിരിക്കാമെന്നാണ് നവാബ് അലി കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീടിനുള്ളിലെ വാതിലുകൾ അകത്ത് നിന്നും പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതാണ് പോലീസിനെ സംശയത്തിനിടയാക്കിയത്. തുടർന്ന് നവാബ് അലിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ റംസാൻ മാസം അല്ലാഹുവിന്റെ അനുഗ്രഹം കിട്ടാൻ താൻ കുട്ടിയെ ബലി കൊടുത്തെന്ന് സമ്മതിക്കുകയായിരുന്നു.

അർദ്ധരാത്രിയിൽ എഴുന്നേറ്റ പ്രതി കുട്ടിയെയും എടുത്ത് താഴത്തെ മുറിയിലെത്തുകയും കുട്ടിയെ മടിയിലിരുത്തി ഖുർആൻ വചനങ്ങൾ ഉരുവിട്ട ശേഷം കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. തുടർന്ന് ഒന്നുമറിയാത്തത് പോലെ കുടുംബത്തോടൊപ്പം കിടന്ന് ഉറങ്ങുകയും ചെയ്‌തു.

സംഭവത്തിന്റെ തലേദിവസം കുട്ടിയുമായി ചന്തയിലെത്തിയ പ്രതി മധുരപലഹാരങ്ങളും വസ്ത്രവും വാങ്ങിനൽകിയതായും പോലീ സ് പറഞ്ഞു.

ആരുടെ പ്രേരണയിലാണ് പ്രതി കൃത്യം ചെയ്‌തതെന്ന് അന്വേഷിക്കുമെന്നും കേസിൽ ഇനിയും പ്രതികളുണ്ടാകാമെന്നും പോലീസ് കൂട്ടിച്ചേർത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.