തിരുവനന്തപുരം: കെപിസിസി ആസ്ഥാനം വില്‍പ്പനയ്ക്ക് വച്ചതായി ഒഎല്‍എക്‌സില്‍ പരസ്യം. എന്നാല്‍ ഈ പരസ്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.[www.malabarflash.com]
ഒഎല്‍എക്‌സില്‍ പ്രോപ്പര്‍ട്ടീസ് വിഭാഗത്തില്‍ തിരുവനന്തപുരത്താണ് ഈ പരസ്യം ഉളളത്.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പരസ്യം നല്‍കിയിരിക്കുന്നത്.
ഇതിനോടകം 200ലേറെ പേര്‍ പരസ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ഐഡിയുടെ യഥാര്‍ത്ഥ ഉടമയുടെ ഫോണ്‍ നമ്പര്‍ പരസ്യത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.ഓണ്‍ലൈന്‍ വാണിജ്യ ഇടമായ ഒഎല്‍എക്‌സിലാണ് അനീഷ് (Aniesh) എന്ന ഐഡി വഴി കെപിസിസി ആസ്ഥാനം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
10, 000 രൂപ വിലയിട്ടിരിക്കുന്ന പരസ്യത്തില്‍ ആവശ്യകാര്‍ മുസ്ലിം ലീഗിനെയോ കേരള കോണ്‍ഗ്രസിനെയോ ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം.
No comments:
Post a Comment