Latest News

നാദാപുരം തെരുവൻപറമ്പിൽ ലീഗ് ഓഫിസിനു നേരെ ബോംബേറ്

നാദാപുരം: തെരുവൻപറമ്പിൽ ലീഗ് ഓഫിസിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബെറിഞ്ഞത്.[www.malabarflash.com]

ബോംബേറിൽ ഓഫിസി​​​െൻറ മുൻഭാഗത്തെ ചില്ലുകൾ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്​തു. ഉഗ്രസ്​ഫോടന ശേഷിയുള്ള ബോംബാണ് ഓഫിസിനു നേരെ എറിഞ്ഞത്.

സ്ഫോടന ശബ്​ദം കിലോമീറ്ററുകൾക്കപ്പുറം പ്രകമ്പനമുണ്ടാക്കി. ലീഗ് നേതാക്കളായ എൻ.കെ. മൂസ, വി.വി. മുഹമ്മദലി തുടങ്ങിയവരും നാദാപുരം പോലീസും സ്ഥലത്തെത്തി. നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ പോലീസ് ഓഫിസിനടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.