ഉദുമ: ആരോഗ്യ പരിപാലനത്തിൽ നാം ഇപ്പോൽ വെച്ചു പുലർത്തുന്ന സാമൂഹിക അവബോധത്തിൽ കാര്യമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് പി.കരുണാകരൻ എം.പി അഭിപ്രായപ്പെട്ടു.[www.malabarflash.com]
ഉദുമ കർഷക സംഘത്തിന്റെ അനുബന്ധ സ്ഥാപനമായ നീതി മെഡിക്കൽ സ്റ്റോർ പാലക്കുന്ന് കണ്ണൻസ് പ്ലാസയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകക്ഷേമ സഹകരണ സംഘം പ്രസിഡന്റ് കെ. വി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. കൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ മധു മുദിയക്കാൽ, പഞ്ചായത്ത് പ്രസിഡണ്ട് കെ. എ. മുഹമ്മദലി, വാർഡ്അംഗം മുഹമ്മദ് പാഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ, സഹകരണ യൂണിയൻ ഹൊസ്ദുർഗ് സർക്കിൾ ചെയർമാൻ പി. ഇസ്മയിൽ, ഹൊസ്ദുർഗ് സഹകരണ സംഘം അസി.രജിസ്ട്രാർ വി.ചന്ദ്രൻ, സഹകരണ സംഘം(ഓഡിറ്റ്) ജോ. ഡയറക്ടർ എം. ആനന്ദൻ, സംഘം വൈസ് പ്രസിഡണ്ട് കെ.വി.രാജേന്ദ്രൻ തുടങ്ങി വിവിധ രാഷ്‌ടീയ പാർട്ടികളുടെയും സംഘനകളുടെയും പ്രതിനിധികൾ സംസാരിച്ചു.
No comments:
Post a Comment