മോസ്കോ: വിജയവുമായി സ്വീഡിഷ് പട ലോകകപ്പിൽ വരവറിയിച്ചു. ദക്ഷിണ കൊറിയയ്ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്വീഡൻ ലോകകപ്പ് കളിക്കുന്നത്.[www.malabarflash.com]
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് സ്വീഡൻ വിധി നിർണയിച്ച ഗോൾ നേടിയത്. 65-ാം മിനിറ്റിൽ ദക്ഷിണ കൊറിയയുടെ കി മിൻ വൂ ബോക്സിൽ വിക്ടർ ക്ലാസണിനെ വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. ഫൗളിന് ആദ്യം റഫറി കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) ക്കു വിടുകയായിരുന്നു. കിക്കെടുത്ത നായകൻ ആന്ദ്രെസ് ഗ്രാൻക്വിസ്റ്റ് ലക്ഷ്യം കണ്ടതോടെ സ്വീഡൻ മത്സരത്തിൽ ലീഡ് നേടി.
കളിയുടെ ആദ്യ നിമിഷങ്ങളിൽ മികച്ചുനിന്നത് ദക്ഷിണ കൊറിയയായിരുന്നെങ്കിലും പിന്നീട് സ്വീഡൻ മത്സരത്തിൽ ആധിപത്യം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ശക്തമായ മേൽക്കൈയോടെയാണ് സ്വീഡൻ കളി അവസാനിപ്പിച്ചത്. ജർമനിയും മെക്സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ.

No comments:
Post a Comment